ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്നതിൻ്റെ നാനൂറാം വർഷം ആചരിക്കുകയാണ് തായ‌്വാനിലെ ഏറ്റവും പഴക്കം ചെന്ന നഗരമായ ടൈനാനിലെ വിശ്വാസികൾ.
പതിനാറാം നൂറ്റാണ്ടിൽ യൂറോപ്യന്മാരുടെ വരവോടെയാണ് ദ്വീപിൽ കത്തോലിക്കാ വിശ്വാസത്തിൻ്റെ വിത്തുകൾ പാകപ്പെട്ടത്.
വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന സുവിശേഷ പരിപാടികൾക്ക് രൂപം നൽകിയിരിക്കുകയാണ് ടൈനാൻ രൂപത. ഏപ്രിൽ ആറിന് അൻപിങ്ങിലെ ഫോർമോസ ഹോട്ടലിന്റെ ഇന്റർനാഷണൽ ഹാളിൽ നടന്ന പരിശുദ്ധ കുർബാനയിൽ ഫ്രാൻസിസ്കൻ ബിഷപ്പ് ജോൺ ബാപ്റ്റിസ്റ്റ് ഹുവാങ് മിൻ-ചെങ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
1517-ൽ ആദ്യമായി തായ്വാനിലെത്തിയ യൂറോപ്യന്മാരായ പോർച്ചുഗീസ് നാവികരായിരുന്നു ഈ ദ്വീപിൽ ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറ പാകിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group