കോവിഡ് രോഗികൾക്കു ഭക്ഷണവുമായി വിജയപുരം രൂപത

കോട്ടയം :കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന കോവിഡ് രോഗികൾക്കും, കൂട്ടിരുപ്പുകാർക്കും സൗജന്യ ഭക്ഷണവുമായി വിജയപുരം രൂപത. ഇരുന്നൂറ്റമ്പതു പേർക്കുള്ള പ്രഭാത ഭക്ഷണമാണ് രൂപത ഒരുക്കുന്നത്.ഒന്നാം ഘട്ടത്തിൽ ഒരുമാസത്തേക്കുള്ള പ്രഭാത ഭക്ഷണമാണ് രൂപത നൽകുന്നത്. രൂപതയുടെ തീർത്ഥാടന കേന്ദ്രമായ നാഗമ്പടം സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രവുമായി ചേർന്ന് വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി യാണ് ഭക്ഷണ വിതരണം നടപ്പിലാക്കുന്നത്. വിജയപുരം രൂപത വികാരി ജനറാൾ മോൺ.
ജസ്റ്റിൻ മഠത്തിപ്പറമ്പിൽ ജനറൽ ആശുപത്രി ഹെഡ് നേഴ്സ് ശ്രീമതി കനകാംഗിക്ക്‌ ഭക്ഷണ പൊതി നൽകി കൊണ്ട് ഭക്ഷണ വിതരണത്തിന് തുടക്കം കുറിച്ചു.ജനറൽ ഹോസ്പിറ്റൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജെസ്സി ആന്റണി, വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ആഗസ്റ്റിൻ ബിനോയ്‌ മേച്ചേരിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ലിനൂസ് ബിവേര തുടങ്ങിയവർ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group