പാലാ: പ്രകൃതിക്ഷോഭത്തിൽ വീടും വീട്ടുപകരണങ്ങളും ജീവനോപാധികളും നഷ്ടപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ രൂപത പ്രതിജ്‌ഞാബദ്ധമാണന്ന് ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കൂട്ടിക്കലിന്റെ പുന: നിർമ്മിതിക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഓരോരുത്തർക്കും കടമയുണ്ടന്നും ബിഷപ്പ് തുടർന്നു പറഞ്ഞുപ്രകൃതി ദുരന്തത്തിൽ അകപ്പെട്ട അനേക കുടുംബങ്ങൾക്ക് ആശ്വാസം പ്രദാനം ചെയ്തു കൊണ്ട് പാലാ രൂപതയുടെ കൂട്ടിക്കൽ മിഷൻ പ്രവർത്തനം സജീവമായിരിക്കുന്നതിൽ ബിഷപ്പ് ഏവരേയും അഭിനന്ദിച്ചു. നാനാ ജാതി മതസ്ഥരായ 171 കുടുംബങ്ങൾക്ക് രൂപതയുടെ വിവിധ ഇടവകകളിൽ നിന്ന് സമാഹരിച്ച ഗൃഹോപകരണങ്ങൾ, ഗ്യാസ് സ്റ്റൗ, കട്ടിൽ, ബഡ്, പഠനോപകരണങ്ങൾ, സാനിറ്റേഷൻ ഐറ്റംസ് എന്നിവ ഉൾപ്പെടുന്ന അതി ജീവന കിറ്റുകളുടെ വിതരണത്തിന്റെ ഉദ്ഘാടനം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. കൂട്ടിക്കൽ മിഷൻ കോ ഓർഡിനേറ്റർ മോൺ. ജോസഫ് മലേപറമ്പിൽ , ഫൊറോനാ വികാരി ഫാ.ജോസഫ് മണ്ണനാൽ , പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, എസ്.എം.വൈ.എം രൂപതാ ഡയറക്ടർ ഫാ.സിറിൾ തോമസ് തയ്യിൽ , ജോർജ് ജെ മാത്യു എക്സ് എം.എൽ.എ, ഫാ. തോമസ് ഇല്ലിമൂട്ടിൽ,ഫാ. കുര്യാക്കോസ് വടക്കേ തകിടിയിൽ, ഫാ.മാത്യു പീടികയിൽ, ഫാ.ജോമോൻ മണലേൽ , മദർ സുപ്പീരിയർ സി. സലോമി എഫ്.സി.സി., മാത്യു പുറപ്പന്താനം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group