രൂപതകളിൽ ഏകീകരിച്ച ആരാധനക്രമം ഉടൻ നടപ്പാക്കണo: സീറോമലബാർ സഭ അൽമായ ഫോറം

തിരുവനന്തപുരം : ആരാധനക്രമം ഏകീകരിക്കാനുള്ള മാർപാപ്പയുടെ തീരുമാനത്തെ സീറോമലബാർ സഭ അൽമായ ഫോറം സ്വാഗതം ചെയ്തു.
കാലതാമസം കൂടാതെ എല്ലാ സീറോ മലബാർ രൂപതകളിലും ഏകീകരിച്ച ആരാധനക്രമം ഉടൻ നടപ്പാക്കണമെന്ന് സീറോ മലബാർ സഭയുടെ ഔദ്യോഗിക അൽമായ സംഘടനയായ അൽമായ ഫോറം സീറോ മലബാർ സഭാ സിനഡിനോട് അഭ്യർത്ഥിക്കുകയും ചെയ്തു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പരിശുദ്ധ പിതാവ് നൽകിയ പരിഹാരവും നിർദേശങ്ങളും എത്രയും പെട്ടെന്ന് സഭാ സിനഡ് നടപ്പാക്കണമെന്നും അതിനു കടകവിരുദ്ധമായി നിൽക്കുകയും,സഭയുടെ ഐക്യം തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സഭാവിരുദ്ധരെ ഒറ്റപ്പെടുത്തണമെന്നും, സമുദായത്തോട് കൂറില്ലാത്തവരും സഭാ വിരുദ്ധരുടെ വലയിൽ അൽമായരാരും തന്നെ കുടുങ്ങിപ്പോകരുത് എന്നും അൽമായ ഫോറം മുന്നറിയിപ്പ് നൽകി.
മാർപാപ്പയുടെയും സീറോ മലബാർ സിനഡിന്റെയും തീരുമാനങ്ങളെ എതിർക്കുന്ന നിഗൂഢ ശക്തികൾക്കും പ്രവണതകൾക്കുമെതിരെ ശക്തമായ പ്രതിഷേധവും അൽമായ ഫോറം രേഖപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group