കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച് സംവിധായകന്‍ അലി അക്ബര്‍

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന തന്റെ മുന്‍ പ്രസ്താവനകള്‍ ആവര്‍ത്തിച്ച് സംവിധായകന്‍ അലി അക്ബര്‍.സുഹൃത്തിന്റെ മകളുടെ ജീവിതാനുഭവം പങ്കുവച്ചായിരുന്നു സംവിധായകന്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.വിവാഹം മതം മാറ്റാനാണെങ്കില്‍ അതിനെ വിവാഹം എന്ന് വിളിക്കുന്നതില്‍ ലജ്ജയുണ്ട്…. എത്ര ഹൈന്ദവ- ക്രിസ്ത്യാനികള്‍ മുസ്ലിം ഭവനങ്ങളില്‍ തന്റെ വിശ്വാസം കാത്തു സൂക്ഷിച്ചുകൊണ്ട് ജീവിക്കുന്നു? അങ്ങിനെ ജീവിക്കാന്‍ ഇസ്ലാം സമ്മതിക്കുമോ,?എന്റെ ഒരു സുഹൃത്തിന്റെ മകളുണ്ട്. ലഹരി മരുന്ന് കൊടുത്തു റേപ്പ് ചെയ്തു മതം മാറ്റത്തിന് നിര്‍ബന്ധിക്കപ്പെട്ട ഒരു 18കാരി. പ്രതി 19 വയസുള്ള ജിഹാദി…ആ പെണ്‍കുഞ്ഞിന് വേണ്ടി ഞാനോടിയതാണ് സകല നിയമ വഴിയിലും… അതിനിടയില്‍ ജമാഅത്തെ ഇസ്ലാമിയുടെ യുവജന പ്രസ്ഥാനം എനിക്കെതിരെ കേസ് കൊടുക്കുക വരെയുണ്ടായി. ഇത് ഒരുദാഹരണം മാത്രം. എന്റെ മുന്നില്‍ വന്ന് കേണപേക്ഷിച്ച ഒരുപാട് കുടുംബങ്ങളുണ്ട്…. എനിക്ക് അതുകൊണ്ടു തന്നെ അറിയാം ലവ് ജിഹാദുണ്ട്…പെണ്‍കുട്ടികള്‍ കെണിയില്‍ വീഴുന്നു… നശിക്കുന്നു. സംവിധായകൻ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group