തിരുവല്ല: മാറിയ സാഹചര്യത്തിൽ കൂടുതൽ വിവേചനബുദ്ധിയോടെ പൊതുസമൂഹം പെരുമാറുന്നില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത.മാർത്തോമ്മ സഭ ത്രിദിന പ്രതിനിധി മണ്ഡലയോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
യുവജനങ്ങളും കുഞ്ഞുങ്ങളും ഓണ്‍ലൈൻ സംസ്കാരത്തിൽ സ്ക്രീൻ ടൈം വിവേചന ബുദ്ധിയോടെ കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല പൊതുസമൂഹത്തിനുണ്ട്. ഇതു സാധ്യമാകുന്നില്ലെങ്കിൽ തെറ്റായ പ്രവണതകൾക്കും പ്രേരണകൾക്കും വരുംതലമുറ വശംവദരാകുമെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
മദ്യത്തിന്റെ വ്യാപനവും ലഭ്യതയും ഉയർത്തുന്ന വെല്ലുവിളി തിരിച്ചറിഞ്ഞ് ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം.ഒരുവർഷത്തിലേറെയായി രാജ്യത്തു തുടരുന്ന കർഷകസമരം അവസാനിപ്പിക്കാൻ നടപടിയുണ്ടാകാത്തത് ഖേദകരമാണെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group