വിവേചനബുദ്ധിയോ ടെ പൊ​തു​സ​മൂ​ഹം പെരുമാറണം:മാർത്തോമ്മ മെത്രാപ്പോലീത്ത..

തി​രു​വ​ല്ല: മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വി​വേ​ച​ന​ബു​ദ്ധി​യോ​ടെ പൊ​തു​സ​മൂ​ഹം പെ​രു​മാ​റു​ന്നി​ല്ലെ​ങ്കി​ൽ ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ഡോ.​ തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത.മാ​ർ​ത്തോ​മ്മ സ​ഭ ത്രി​ദി​ന പ്ര​തി​നി​ധി മ​ണ്ഡ​ലയോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​വ​ജ​ന​ങ്ങ​ളും കു​ഞ്ഞു​ങ്ങ​ളും ഓ​ണ്‍ലൈ​ൻ സം​സ്കാ​ര​ത്തി​ൽ സ്ക്രീ​ൻ ടൈം ​വി​വേ​ച​ന ബു​ദ്ധി​യോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട ചു​മ​ത​ല പൊ​തു​സ​മൂ​ഹ​ത്തി​നു​ണ്ട്. ഇ​തു സാ​ധ്യ​മാ​കു​ന്നി​ല്ലെ​ങ്കി​ൽ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ​ക്കും പ്രേ​ര​ണ​ക​ൾ​ക്കും വ​രും​ത​ല​മു​റ വ​ശം​വ​ദ​രാ​കു​മെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത ചൂ​ണ്ടി​ക്കാ​ട്ടി.

മ​ദ്യ​ത്തി​ന്‍റെ വ്യാ​പ​ന​വും ല​ഭ്യ​ത​യും ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി തി​രി​ച്ച​റി​ഞ്ഞ് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം.ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി രാ​ജ്യ​ത്തു തു​ട​രു​ന്ന ക​ർ​ഷ​കസ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group