കൊച്ചി :ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാർത്ഥികള്‍ക്കെതിരേ പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കുന്ന അച്ചടക്ക നടപടികള്‍ റദ്ദാക്കാനോ പരിഷ്കരിക്കാനോ എംജി സര്‍വകലാശാലയിലെ, വിദ്യാര്‍ത്ഥി കളുടെ പരാതി പരിഗണിക്കുന്ന ബോര്‍ഡ് ഓഫ് അഡ്ജുഡിക്കേഷന് അധികാരമില്ലെന്നു ഹൈക്കോടതി.
അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് മാനേജരടക്കം വിവിധ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്മെന്റുകള്‍ നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസ് രാജ വിജയരാഘവന്റെ ഉത്തരവ്.
പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കുന്ന അച്ചടക്ക നടപടികള്‍ റദ്ദാക്കാനും ഭേദഗതി ചെയ്യാനും ബോര്‍ഡ് ഓഫ് അഡ്ജുഡിക്കേഷന് അധികാരം നല്കുന്ന എംജി സര്‍വകലാശാല വിദ്യാർത്ഥി പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥ ഹൈക്കോടതി അസാധുവാക്കി. എന്നാല്‍, ബോര്‍ഡ് ഇതുവരെ സ്വീകരിച്ച നടപടികള്‍ ഇതിന്റെ പേരില്‍ റദ്ദാക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30(1)-ന്റെയും സുപ്രീംകോടതിയുടെ വിവിധ വിധി ന്യായങ്ങളുടെയും അടിസ്ഥാനത്തില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസ്ഥാനത്തിനും സര്‍വകലാശാലയ്ക്കും നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഉത്തരവ് പറയുന്നു. വിദ്യാഭ്യാസസ്ഥാപനത്തിലെ വിദ്യാർത്ഥികളുടെ അച്ചടക്കവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്റിനാണ് അധികാരം.
ന്യൂനപക്ഷ സ്ഥാപനങ്ങളിലെ മാനേജ്മെന്റുകളുടെ അവകാശങ്ങളില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകാന്‍ പാടില്ല. വിദ്യാർത്ഥികളുടെ അച്ചടക്കം ഉറപ്പാക്കാനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ എംജി സര്‍വകലാശാലയ്ക്കു കഴിയുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group