കുരിശു രൂപം കഴുത്തിൽ ധരിച്ചതിന് ബ്രിട്ടനിൽ നേഴ്സ് നേരിടേണ്ടിവന്നത് വിവേചനം ഒടുവിൽ ജോലിയിൽ നിന്ന് രാജിയും.

ലണ്ടൻ: കുരിശുരൂപം കഴുത്തിൽ ധരിച്ചതിന്റെ പേരിൽ ജോലി സ്ഥലത്തുനിന്ന് തനിക്ക് അവഗണനയും വിവേചനവും നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഒടുവിൽ സമ്മർദ്ദത്തിന് വഴങ്ങി താൻ രാജിവെക്കേണ്ടി വന്നതായും ബ്രിട്ടനിൽ ജോലിചെയ്യുന്ന നഴ്സിന്റെ വെളിപ്പെടുത്തൽ.

ലണ്ടനിൽ താമസമാക്കിയ മേരി ഒണേഹയാണ് നഴ്സായി ജോലി ചെയ്തിരുന്ന ക്രോയിഡോൺ ഹെൽത്ത് സർവീസ് ട്രസ്റ്റിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. താൻ നേരിടേണ്ടിവന്ന അവഗണനയുടെ പേരിൽ നിയമനടപടിക്കൊരുങ്ങുകയാണ് ഇവർ.
ക്രിസ്തീയ വിശ്വാസത്തിന്റെ പ്രത്യക്ഷ അടയാളമായി 40 വർഷമായി താൻ ഒരു കുരിശ് രൂപം കഴുത്തിലണിയുന്നു ണ്ടെന്നും, എന്നാൽ ഈ രൂപം കഴുത്തിൽ ധരിക്കരുതെന്ന് ഹോസ്പിറ്റൽ അധികാരികൾ തന്നോട് ആവശ്യപ്പെടുകയും നിരസിച്ച തനിക്ക് ജോലിയിൽ വിവേചനവും, മാനസികസമ്മർദ്ദവും നേരിടേണ്ടി വന്നതായും ഒടുവിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങി താൻ രാജിവെക്കേണ്ടി വന്നതായും നേഴ്സ് പറയുന്നു.
മറ്റ് മത വിശ്വാസികളായ മുസ്ലിം സഹപ്രവർത്തകർ അവരുടെ ആചാര രീതികൾ അനുസരിച്ച് വസ്ത്രം ധരിക്കുന്നത്തിനും മതചിഹ്നങ്ങൾ ധരിക്കുന്നത്തിനും നിയന്ത്രണങ്ങളൊന്നും ഹോസ്പിറ്റൽ അധികാരികൾ നൽകിയിരുന്നില്ലെന്നും, ക്രിസ്തീയ അടയാളമായ കുരിശു ധരിച്ചതിന്റെ പേരിൽ അവഗണനയ്ക്ക് താൻ മാത്രമാണ് വിധേയ ആയതെന്നും നേഴ്സ് ആരോപിക്കുന്നു.താൻ നേരിടേണ്ടിവന്ന അവഗണനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group