സാമുഹ്യ പരിഷ്‌ക്കര്‍ത്താവും ഇന്ത്യന്‍ ഭരണഘടനാ ശില്പികളിലൊരാളുമായിരുന്ന ആനി മസ്‌ക്രീന്റെ ജന്മദിനത്തില്‍ അവരുടെ പ്രതിമയില്‍ ശുചീകരണ ത്തൊഴിലാളികളെക്കൊണ്ട് ഹാരാര്‍പ്പണം നടത്തി അവഹേളിച്ച തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
ആനി മസ്‌ക്രീന്റെ ജന്മദിനമായ ജുണ്‍ 6 ന് കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടയിലാണ് കോര്‍പ്പറേഷന്റെയും മേയറുടെയും ഭാഗത്തു നിന്ന് അവഹേളനപരമായ നടപടി ഉണ്ടായത്. ഇത്തരത്തിലൊരു അനാദരവിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷനും കേരള ലാറ്റിന്‍ കാത്തലിക് വുമന്‍സ് അസോസിയേഷനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആനി മസ്‌ക്രീന്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ വഴുതക്കാടുള്ള ആനി മസ്‌ക്രീന്‍ പ്രതിമയില്‍ രാവിലെ 8.30 ന് പുഷ്പാര്‍ച്ചനക്കായി തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ നെറ്റോ, കെആര്‍എല്‍സിസി ഭാരവാഹികള്‍, അൽമായ – സമുദായ നേതാക്കള്‍, വൈദികര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ രൂപതകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് നേരത്തെ അറിയിച്ചിരുന്നതിന് വിരുദ്ധമായി മേയര്‍ ആര്യാ രാജേന്ദ്രന് പകരം കോര്‍പ്പറേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ അനാദരിക്കല്‍ ചടങ്ങ് ശ്രദ്ധയില്‍പ്പെടുന്നത്.
മേയറുടെയും കോര്‍പ്പറേഷന്റെയും ഭാഗത്തു നിന്നുണ്ടായ വേദനാജനകമായ ഈ നടപടി ലത്തീന്‍ സമുദായത്തോടുള്ള അവഹേളനമായി മാത്രമേ കാണാന്‍ കഴിയൂവെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ പരസ്യമായി മാപ്പുപറയണമെന്നും അതിരൂപതാ അൽമായ ശുശ്രൂഷ ഡയറക്ടര്‍ ഫാ. മൈക്കിള്‍ തോമസ്, കെഎല്‍സി ഡബ്ല്യൂഎ സംസ്ഥാന പ്രസിഡന്റ് ജയിന്‍ ആന്‍സില്‍ ഫ്രാന്‍സീസ്, കെഎല്‍സിഎ അതിരൂപത പ്രസിഡന്റ് പാട്രിക് മൈക്കിള്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group