കൊച്ചി :അക്ഷയ കേന്ദ്രങ്ങളില്‍ നടക്കുന്ന ക്രമക്കേടുകള്‍ക്ക് ജില്ലാ അക്ഷയ ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നുവെന്ന് വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തി.
അക്ഷയ കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ ഇവിടത്തെ ക്രമക്കേടുകളില്‍ കണ്ണടയ്ക്കുന്നത് സംസ്ഥാന വ്യാപകമായി അക്ഷയസെന്ററുകളില്‍ വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി.
പല അക്ഷയ സെന്ററുകളും പൊതുജനങ്ങളില്‍നിന്ന് സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ ഫീസ് വാങ്ങുന്നു.
പൊതുജനങ്ങള്‍ക്ക് പരാതി നല്കാൻ രജിസ്റ്റര്‍ വയ്ക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും ഒട്ടുമിക്കയിടങ്ങളിലും അതില്ല. പലയിടത്തും ആവശ്യത്തിന് കംപ്യൂട്ടറുമില്ല. കണ്ണൂര്‍ മുഴുപ്പിലങ്ങാട്ട് 2006ല്‍ തുടങ്ങിയ അക്ഷയ സെന്ററിലും ഇടുക്കി വണ്ടിപ്പെരിയാറില്‍ 2008ല്‍ ആരംഭിച്ച അക്ഷയ സെന്ററിലും കോട്ടയം മണര്‍കാട്ട് 2009ല്‍ ആരംഭിച്ച അക്ഷയ സെന്ററിലും തിരുവനന്തപുരം വട്ടപ്പാറയില്‍ 2010ല്‍ ആരംഭിച്ച അക്ഷയ സെന്ററിലുള്പ്പടെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ പരിശോധന നടത്തിയിട്ടില്ല.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ അക്ഷയ സെന്ററില്‍നിന്ന് പ്രോജക്ട് ഓഫീസര്‍ 2022 ജൂണിലും പത്തനംതിട്ട മരാമണിലെ അക്ഷയ സെന്ററില്‍ നിന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് 2022 നവംബറിലും ഗൂഗിള്‍ പേ വഴി പണം നല്കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group