സ്നേഹത്തിന് മാത്രമേ ക്രൈസ്തവരെ തമ്മിൽ കൂടുതൽ അടുപ്പിക്കാൻ കഴിയൂവെന്നും നിസ്വാർത്ഥ സേവനത്തിലൂടെ ഭിന്നതകൾ ഒഴിവാക്കാനും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ.
ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാവാരത്തിന്റെ സമാപനം കുറിച്ചുകൊണ്ട് റോമിലെ വിശുദ്ധ പൗലോസിന്റെ ബസിലിക്കയിൽ നടന്ന എക്യുമേനിക്കൽ സായാഹ്ന പ്രാർത്ഥനയിൽ സംസാരിക്കുകയിരുന്നു ഫ്രാൻസിസ് പാപ്പാ.
ഐക്യത്തിന്റെ പ്രതീകാത്മക സൂചകമായി ഫ്രാൻസിസ് പാപ്പയും, കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയും കത്തോലിക്കാ, ആംഗ്ലിക്കൻ മെത്രാന്മാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇറ്റലിയിലെ മെട്രോപൊളിറ്റൻ പോളികാർപ്പ് പോലുള്ള വിവിധ സഭകളിൽ നിന്നുള്ള പ്രതിനിധികളും പ്രാർത്ഥനയിൽ പങ്കെടുത്തു. ‘നീ നിന്റെ ദൈവമായ കർത്താവിനെയും… നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം’ (ലൂക്കാ 10:27) എന്നതായിരുന്നു ഈ വർഷത്തെ ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാ വാരത്തിന്റെ പ്രമേയം.
“ആരാണ് എന്റെ അയൽക്കാരൻ?” എന്ന ചോദ്യം എടുത്തു കൊണ്ട് വ്യക്തികളെയും സമൂഹങ്ങളെയും ഭിന്നിപ്പിക്കുന്നതിന്റെ അപകടം ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു. അത്തരം ഭിന്നതകൾ ദൈവത്തിൽ നിന്നല്ല, പിശാചിൽ നിന്നുള്ളതാണെന്ന് പാപ്പാ ഓർമ്മപ്പെടുത്തി. യഥാർത്ഥ സ്നേഹവും അനുകമ്പയും മതപരമായ അതിർവരമ്പുകളെ മറികടക്കുന്നുവെന്ന് എടുത്തുകാണിച്ചുകൊണ്ട് നല്ല സമരിയാക്കാരന്റെ ഉപമയെയും പാപ്പാ വിശദികരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group