നവസുവിശേഷവൽകരണത്തിൻ്റെ ഭാഗമായി വത്തിക്കാനിൽ ഭക്ഷ്യ കിറ്റു വിതരണം

വത്തിക്കാൻ സിറ്റി: നവംബര് 15  പാവപ്പെട്ടവർക്കായുള്ള നാലാം ലോകദിനാചരണാര്ഥം റോമകെയർ എന്ന സംഘടനയും, റോമിലെ എലൈറ്റ് സൂപ്പർമാർക്കറ്റ് ശൃംഖലയും സംയുക്തമായി  റോമിലെ വിവിധ ഇടവകകളിലേക്ക് അയ്യായിരത്തിലധികം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.  ഫ്രാൻസിസ് മാർപ്പാപ്പയോടുള്ള പ്രതേക  ആദരസൂചകമായിട്ടാണ്   ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തതെന്ന്   സൂപ്പർമാർക്കറ്റ്  മാനേജിങ് ഓതോറിറ്റിയും റോമകെയർ   സംഘടനയും അറിയിച്ചിരുന്നു.അരി, തക്കാളി,പാസ്ത, ഉപ്പ്, പഞ്ചസാര, കാപ്പി പൊടി, ധാന്യ പൊടികൾ, ഭക്ഷ്യയോഗ്യ എണ്ണ,ബിസ്കറ്റ്, ചോക്ലേറ്റ്, ജാം എന്നിവ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാർപാപ്പയുടെ ഒരു പ്രാർത്ഥന കാർഡും  കൂടാതെ കൊറോണ സാഹചര്യത്തിൽ അണിയാൻ ഉള്ള മാസ്കുകളും കിറ്റിൽ വിതരണം ചെയിതിട്ടുണ്ട്.

  എല്ലാ വര്ഷങ്ങളിലേതിനും സമാനമായി പാവങ്ങള്‍ക്കായുള്ള ദിനാചരണത്തിന്റെ ഭാഗമായി വത്തിക്കാനിലെ വി. പത്രോസിൻ്റെ ബസിലിക്കയിൽ റോമിലെ സമയം 10 മണിക്ക് പാപ്പ വിശുദ്ധ ബലി അർപ്പിച്ചു. മുൻവർഷങ്ങളിൽ  വിശുദ്ധ കുർബാനക്ക് ശേഷം ആയിരത്തിയഞ്ഞൂറോളം പാവങ്ങളോടൊപ്പം പാപ്പ ഉച്ചഭക്ഷണം കഴിച്ചിരുന്നു. എന്നാൽ കോറോണയുടെ പശ്ചാത്തലത്തിൽ ഇത്തരം ചടങ്ങുകൾ പ്രയോഗികമല്ലാത്തതിനാൽ പാവപ്പെട്ടവർക്കുള്ള കിറ്റ് വിതരണം മാത്രമായി നടപ്പിലാക്കുകയായിരുന്നു. നവസുവിശേഷവൽകരണത്തിൻ്റെ ഭാഗമായാണ് കിറ്റുകൾ വിതരണം ചെയ്തതെന്നും, കൊറോണ വ്യാപനം മൂലം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ കൊറോണ വ്യാപനത്തിന് നേരെ നാം കൈകഴുകുന്നത് പോലെ പാവങ്ങളുടെ നേരെ നമ്മൾ കൈകഴുകരുതെന്നും   റോമിലെ ഫിനോക്കിയോ പ്രദേശത്തെ മലയാളി വികാരി ഫാ. ജോളി  ഓർമ്മിപ്പിച്ചു. പാവങ്ങൾക്കുവേണ്ടി പ്രാര്ത്ഥിക്കുക മാത്രമല്ല ഒപ്പം അവർക്കുവേണ്ടി സമൂഹത്തിൽ നിരവധിയായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും പദ്ധതി തയാറാക്കുന്നതായി വത്തിക്കാനിൽ നിന്നും റിപ്പോർട്ടുകൾ ലഭിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group