സ്വന്തം ലേഖകൻ.
കൊച്ചി :ന്യൂനപക്ഷാവകാശങ്ങളുടെ വിതരണത്തില്‍ ആനുപാതികമായതും ന്യായമായതും ആര്‍ക്കും നിഷേധിക്കപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ പ്രതിബദ്ധതയോടെയും സമഭാവന യോടെയും പ്രവര്‍ത്തിക്കണമെന്ന് സിറോ മലബാർ സഭാ മേലധ്യക്ഷൻ അഭിവന്ദ്യ.ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.സംവരേണതര വിഭാഗത്തിലെ സാമ്പത്തി കമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇവിടെയെല്ലാം ലത്തീന്‍ കത്തോലിക്കര്‍ക്കും ദളിത് ക്രൈസ്തവര്‍ക്കും ഇതര സമുദായ ങ്ങള്‍ക്കും അര്‍ഹതപ്പെട്ടത് ഒരു കുറവും കൂടാതെ ലഭിക്കണമെന്നും ഇതാണ് നീതിപൂര്‍വകവും സന്തുലിതവുമായ നിലപാടെന്നും അദ്ദേഹം ഫേസ് ബുക്ക് പേജിൽ കുറിച്ചു.ഭരണഘടനയും ജനാധിപത്യ ഭരണവ്യവസ്ഥിതിയും നല്‍കുന്ന അര്‍ഹമായ അവകാശങ്ങള്‍ വ്യവസ്ഥാപിത സംവിധാനങ്ങളിലൂടെയാണ് നേടിയെടുക്കേണ്ടത്. അതിന്‍റെ പേരില്‍ മതങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലും കേരളത്തില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്ന യാതൊരു സമീപനവും ആരുടെയും ഭാഗത്തു നിന്നുണ്ടാകരുതെന്നും പിതാവ് ഓർമ്മിപ്പിച്ചു.സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങളില്‍ മിതത്വവും ക്രൈസ്തവ സമീപനവും നഷ്ടപ്പെടുത്താതിരിക്കാന്‍ ഏവര്‍ക്കും കരുതലുണ്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group