ഭാരതത്തിന്റെ പടിഞ്ഞാൻ തീരം അറബിക്കടലിന്റെ അലയടികൾ കൊണ്ട് സമ്പന്നമാണ്. കേരളത്തിന് സമുദ്ര മത്സ്യ സമ്പത്ത് പ്രധാനം ചെയ്യുന്നതും അറബിക്കടലാണ്. കൊച്ചി തുറമുഖം അന്താരാഷ്ട്ര തലത്തിൽ അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നു. ഇതേ അറബിക്കടലിലൂടെയാണ് ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യൻമാരിൽ ഒരുവനും ഭാരത സഭയുടെ അപ്പോസ്തലനുമായി മാർ തോമശ്ലീഹാ കൊടുങ്ങല്ലൂർ എന്ന മുസിരിസ് പട്ടണത്തിൽ വന്നിറങ്ങും ക്രിസ്തു സാക്ഷ്യം സുവിശേഷമായി ജനതകളുടെ ഇടയിൽ പ്രസംഗിച്ച് ഭാരത മണ്ണിൽ ക്രിസ്തുവിനെ പേറുന്ന ക്രൈസ്തവികതയുടെ വിത്തുകൾ പാകിയതും രക്തസാക്ഷിത്വ മകുടമണിഞ്ഞ് ഈ മണ്ണിൽ അലിഞ്ഞ് ചേർന്നത്. ക്രിസ്തുവിനെ നെഞ്ചിലേറ്റി കടലു കടന്ന് കേരള മണ്ണിൽ വന്ന് ഏവർക്കും ജാതി മത ഭേദമന്യേ വിദ്യാഭ്യാസവും ആരോഗ്യവും പകർന്നു നൽകി മിഷ്ണറിമാർ കേരളത്തെ നവോത്ഥാന പാതയിൽ നയിച്ചു.
കടലിനെ തങ്ങളുടെ അന്നന്നത്തെയ്ക്കുള്ള അന്നം വിളയിക്കുന്ന ഇടമായി കരുതി തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളി ജനതയിൽ കത്തോലിക്കരുമുണ്ട്. വളരെ കഷ്ടപ്പാടും ദുരിതങ്ങളും നിറഞ്ഞ അവരുടെ തൊഴിൽ ജീവിതത്തിൽ അവരുടെ മത്സ്യബന്ധനം ആരംഭിക്കുന്നതു തന്നെ പ്രാർത്ഥനകളോടെയാണ്. ക്രൈസ്തവ വിശ്വാസത്തോടും തങ്ങളുടെ ഇടവക ദേവാലയത്തോടും അതിയായ തീവ്ര സ്നേഹം വച്ചു പുലർത്തിടുന്ന കടലിൽ തങ്ങളുടെ നേർക്ക് ഉണ്ടാകുന്ന അപകടങ്ങളിലും ദുരന്തങ്ങളിലും അവർക്ക് ധൈര്യം പകർന്നീടുന്നത് പ്രാർഥനകളും ദൈവഭക്തിയുമാണെന്ന് അവരിൽ നിന്നു തന്നെ അറിയാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലാണ് പത്രമാധ്യമങ്ങളിൽ നിന്നും തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കേരള - തമിഴ്നാട് അതിർത്തിയിലുള്ള വള്ളവിള ഇടവകയിൽ നിന്നും മെസിഡസ് എന്ന മത്സ്യബന്ധന ബോട്ടിൽ ഇടവകാംഗങ്ങളായ പതിനൊന്നു പേർ തേങ്ങാപട്ടണം ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി ഏപ്രിൽ 23ന് യാത്ര തിരിച്ചത്. മെയ് 6 ന് തിരികെ തങ്ങളെത്തുമെന്ന് കുടുംബാംഗങ്ങളെ അവർ അറിയിച്ചിരുന്നു. എന്നാൽ ഏപ്രിൽ 23 ന് വരെ മറ്റ് ബോട്ടുകളുമായും വീട്ടുകാരുമായും ആശയവിനിമയം നടത്തിയിരുന്നു. അതിന് ശേഷം അവർ ഒരു തരത്തിലും ആശയ വിനിമയം നടത്താതെ ആയപ്പോൾ അവർക്ക് ഏതോ അപകടം സംഭവിച്ചിട്ടുണ്ട് എന്ന് വീട്ടുകാർക്കും മറ്റുള്ളവർക്കും മനസ്സിലായി.തുടർന്ന് നടത്തിയ തിരച്ചിലിൽ ബോട്ടിന്റെ വെയർ ഹൗസിന്റെ അവശിഷ്ടങ്ങൾ മറ്റൊരു മത്സ്യബന്ധന ബോട്ട് കണ്ടെത്തി ബോട്ടിൽ കപ്പൽ ഇടിച്ച് തകർന്നു എന്നത് തിരിച്ചറിഞ്ഞത് വളളവിള എന്ന ഇടവകയെ മുഴുവൻ ആശങ്കയിലാഴ്ത്തി. ആ പതിനൊന്നു പേരുടെ വീട്ടുകാർ മാത്രമല്ല ഇടവക മുഴുവനും ഒരേ മനസ്സുകൊണ്ട് പ്രാർത്ഥനയാൽ അവരുടെ മടങ്ങി വരവിനായി കാത്തിരുന്നു. ഇടവക വികാരി ഫാ. റിച്ചാർഡ് വിവരങ്ങൾ തിരുവനന്തപുരം ലത്തീൻ അതിരൂപതയേയും അതിരൂപതാ ഫിഷറീസ് മിനിസ്ട്രി ഫാ.ഷാജൻ ജോസിനും അറിയിക്കുകയും അവർ രക്ഷാപ്രവർത്തനത്തിനു വേണ്ടി സർക്കാർ സംവിധാനങ്ങളെ ബന്ധപ്പെടുകയും ചെയ്തു. ഈ ദുരന്തത്തിനിടയിലും ഏപ്രിൽ 27 ന് ആ ഇടവകയിൽ നിന്നും പതിനെട്ടാമത്തെ വൈദീകനായി അഭിഷേകം ചെയപ്പെട്ട ഫാ.സെറ്റലിൻ ജസീൻന്തർന് തിരുപ്പട്ടം നൽകപ്പെടുന്ന ദിനമായിരുന്നു. തിരുപ്പട്ട കർമ്മങ്ങൾക്കു ശേഷം അതിരൂപതാ മെത്രാപ്പോലീത്താ ആർച്ച് ബിഷപ്പ് സൂസപാക്യം പിതാവും സഹായ മെത്രാൻ ക്രിസ്തുദാസ് പിതാവും കാണാതായ പതിനൊന്നു പേരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും പ്രാർത്ഥന പൂർവം അവർക്കു വേണ്ടി കാത്തിരിക്കാനും നിർദ്ദേശം നൽകി. കോസ്റ്റ് ഗാർഡ് തിരിച്ചിൽ നടത്തിയിട്ടും ആദ്യ ദിനങ്ങളിൽ അവരെ കണ്ടെത്താനായില്ല. എന്നാൽ 28 ന് ബോട്ടുടമ ജോസഫ് ഫ്രാങ്കളിൻ തന്റെ ഭാര്യയായ ജാൻ മേരിയെ ഫോൺ വിളിച്ച് ബോട്ടിൽ കപ്പൽ ഇടിച്ചെന്നും വെയർ ഹൗസ് തകർന്നിട്ടും ലക്ഷദ്വീപ് ഭാഗത്ത് തങ്ങൾ സുരക്ഷിതരാണെന്നും അറിയിച്ചു. ഒരു ദൈവിക ഇടപെടൽ നിറഞ്ഞ വിളിയായിരുന്നു ഇതെന്ന് ആ ഇടവക തിരിച്ചറിഞ്ഞു. സങ്കടപൂരിതമായിരുന്ന ഒരു ഇടവക അവരുടെ തിരിച്ചു വരവിൽ അതിയായി സന്തോഷിച്ചു.
കോസ്റ്റ് ഗാർഡ് അവരെ കണ്ടെത്തി അവർക്കു വേണ്ട ക്രമീകരണങ്ങൾ നടത്തി കൊടുത്തു. റിച്ചാർഡ് എന്ന ഇടവക വികാരിയും തിരുവനന്തപുരം ലത്തീൻ അതിരൂപതയും തങ്ങളുടെ അജഗണങ്ങളിൽ ഉൾപ്പെടുന്ന ആ പതിനൊന്ന് പേർക്കു വേണ്ടി ശശി തരൂർ എം.പി മുഖേനയും തമിഴ്നാട് സർക്കാർ വഴിയും വേണ്ട ഇടപെടലുകൾ നടത്തിയപ്പോൾ കോസ്റ്റ് ഗാർഡിന്റെ സംരക്ഷണത്തിൽ അവർ തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. ഇടയ ധർമ്മത്തിന്റെ മഹനീയ ഉദ്ദാഹരണം തന്നെയാണിത്. സാധാരണയായി കപ്പലപകടങ്ങളിൽ മത്സ്യത്തൊഴിലാളികൾ മരണപ്പെടുകയാണ് സംഭവിക്കുന്നത്. എന്നാൽ ഈ പതിനൊന്നു പേരുടെ തിരിച്ചു വരവ് അറബിക്കടലിൽ മഹാത്ഭുതം തീർത്ത ദൈവിക ഇടപെടലായി വള്ളവിള ഇടവകയ്ക്ക് ബോധ്യമായിടുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group