പൗരോഹിത്യവിളി യുവജങ്ങൾക്കിടയിൽ വളർത്തുന്നതിന് ദിവ്യകാരുണ്യ ആരാധനയും നിർണ്ണായക പങ്ക് വഹിക്കുന്നുവെന്ന് റിപ്പോർട്ട്

പൗരോഹിത്യവിളി യുവജങ്ങൾക്കിടയിൽ വളർത്തുന്നതിന് ദിവ്യകാരുണ്യ ആരാധനയും നിർണ്ണായക പങ്ക് വഹിക്കുന്നുവെന്ന്
പഠന റിപ്പോർട്ട്.

ഏപ്രിൽ 15 – ന് ജോർജ്ജ് ടൗൺ യൂണിവേഴ്സിറ്റി അപ്പോസ്തോലേറ്റിലെ അപ്ലൈഡ് റിസർച്ച് സെൻറർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.

ഈ വർഷം ഏപ്രിൽ 21 – ന്, ഈസ്റ്ററിന്റെ നാലാം ഞായറാഴ്ച ലത്തീൻ സഭയിൽ ആചരിക്കുന്ന 61-ാം വാർഷിക ലോക പ്രാർത്ഥനാ ദിനത്തിൻ്റെ മുന്നോടിയായാണ് റിപ്പോർട്ട് വരുന്നത്. സർവേയിൽ യു.എസിലെ 128 രൂപതകളിൽ നിന്നും 29 സന്യാസ സമൂഹങ്ങളിൽ നിന്നും ഉള്ള വൈദികാർത്ഥികൾ പങ്കെടുത്തു. സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം ആളുകളും പറഞ്ഞത് തങ്ങൾ 16 വയസ്സുള്ളപ്പോഴാണ് ആദ്യമായി ഒരു പൗരോഹിത്യത്തെ കുറിച്ച് ചിന്തിച്ചത് എന്നാണ്.

ആഴമായ ക്രൈസ്തവ വിശ്വാസവും കുടുംബത്തിലോ ബന്ധത്തിലോ ഉള്ള വൈദികരുടെയോ സന്യസ്തരുടെയോ സാന്നിധ്യവും ആണ് ഇവരിൽ ഭൂരിഭാഗം ആളുകളെയും പൗരോഹിത്യത്തിലേയ്ക്ക് നയിച്ചത്. തങ്ങളുടെ വിളി കണ്ടെത്തുന്നതിന് ദിവ്യകാരുണ്യ ആരാധന തങ്ങളെ ഏറെ സഹായിച്ചു എന്ന് സർവേയിൽ പങ്കെടുത്ത 75 % പേരും വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m