പത്തനംതിട്ട രൂപതയിൽ ദിവ്യകാരുണ്യ കോൺഗ്രസ്സ് ഈ മാസം 26 മുതൽ

കത്തോലിക്കാ സഭ നവീകരണ വർഷത്തോടനുബന്ധിച്ച് ദിവ്യകാരുണ്യ കോൺഗ്രസ്സ് നടത്തി വരുന്നതിന്റെ ഭാഗമായി പത്തനംതിട്ട രൂപത ദിവ്യകാരുണ്യ കോൺഗ്രസ്സ് 2024 ജനുവരി 26, 28 തീയതികളിൽ മൈലപ്ര തിരുഹൃദയ കത്തോലിക്ക പള്ളിയിൽ രാവിലെ എട്ടുമണി മുതൽ നാലുമണി വരെ നടത്തപ്പെടുന്നു.

വിശുദ്ധ കുർബാന കേന്ദ്രീകൃതമായ ജീവിതനവീകരണം സാധിതമാക്കുന്നതിനുള്ള ഉദ്യമങ്ങളുടെ ഭാഗമായി 2023 ജനുവരി ഒന്ന് മുതൽ ഇടവക, ജില്ല, രൂപത തുടങ്ങി മൂന്നു തലങ്ങളിലായി വിശുദ്ധ കുർബാനയെപ്പറ്റിയുള്ള ക്ലാസുകളും ദിവ്യകാരുണ്യ ആരാധനയും വിവിധ കേന്ദ്രങ്ങളിൽ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രാർത്ഥനയും അനുഭവസാക്ഷ്യ വിവരണവും സംഘടിപ്പിച്ചിരുന്നു.

26ന് രാവിലെ 8-ന് രൂപതാ പ്രഥമ മെത്രാപ്പോലിത്ത അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം ഉദ്ഘാടനം ചെയ്യും.28ന് വൈകിട്ട് ദിവ്യകാരുണ്യ പ്രദിക്ഷണ ത്തോടുകൂടി കോൺഗ്രസ്സ് സമാപിക്കും.തുടർന്നു നടക്കുന്ന ദിവ്യകാരുണ്യ പഠനങ്ങൾക്ക് ഷെവലിയാർ ബെന്നി പുന്നത്തറ, റൈറ്റ് റവ. ജോൺസൺ കൈമലയിൽ കോർ എപ്പിസ്കോപ്പാ, ഫാ. ജോയൽ പവ്വത്ത്, ഫാ. ബിനോയ് കരിമരത്തിങ്കൽ എന്നിവർ നേതൃത്വം നൽകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group