വിശുദ്ധ കുർബാനയിൽ സന്നിഹിതനായ ഈശോ നമ്മുടെ പ്രയാസങ്ങളിൽ നമുക്ക് ശക്തി പകരുന്നു എന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.
സുവിശേഷ ഭാഗം വ്യാഖ്യാനിച്ചു കൊണ്ട് നൽകിയ സന്ദേശത്തിൽ ആണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
“കുർബാനയിൽ നമ്മെ സഹായിക്കാൻ യേശു എപ്പോഴും നമ്മോടൊപ്പമുണ്ടെന്ന് ഓർക്കണം. വിശുദ്ധ കുർബാനയിൽ, അവൻ നമ്മെ അവന്റെ ചുറ്റും കൂട്ടിച്ചേർക്കുന്നു. അവൻ തൻ്റെ വചനം നമുക്ക് നൽകുന്നു, അവൻ തന്റെ ശരീരവും രക്തവുംകൊണ്ട് നമ്മെ പോഷിപ്പിക്കുന്നു. എന്നിട്ട് അവൻ നമ്മെ മുന്നോട്ട് തുഴയാൻ ക്ഷണിക്കുന്നു. ദൈനംദിന ജീവിതത്തിൽ, അത് ബുദ്ധിമുട്ടുള്ളപ്പോൾ പോലും നാം അവിടുന്നിൽ നിന്ന് കേട്ടതെല്ലാം കൈമാറാനും നമുക്ക് ലഭിച്ചതെല്ലാം എല്ലാവരുമായും പങ്കിടാനും വേണ്ടിയാണ് ആ ക്ഷണം”- പാപ്പ പറഞ്ഞു.
യേശു നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളെ ഒഴിവാക്കുന്നില്ല, എന്നാൽ ഒരിക്കലും നമ്മെ കൈവിടാതെ, അവയെ നേരിടാൻ അവൻ നമ്മെ സഹായിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group