ഇരിങ്ങാലക്കുടയില്‍ ദിവ്യകാരുണ്യ എക്സിബിഷന് തുടക്കം

ദിവ്യകാരുണ്യ കോൺഗ്രസിന് മുന്നൊരുക്കമായുള്ള ദിവ്യകാരുണ്യ എക്സിബിഷന് തുടക്കo കുറിച്ച് ഇരിങ്ങാലക്കുട
രൂപത.

സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയങ്കണത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ ഹൊസൂർ രൂപത മെത്രാൻ മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു‌.

വിവിധങ്ങളായ ദിവ്യകാരുണ്യ അത്ഭുതങ്ങളും ഏവർക്കും പഠിക്കാനും കൂടുതൽ അറിയാനുമുള്ള കാര്യങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുള്ള വിഭിന്നങ്ങളായ സംഭവങ്ങളും ചിത്രങ്ങളും വീഡിയോ പ്രദർശനവുമാണ് എക്സ‌സിബിഷനിൽ ഒരുക്കിയിട്ടുള്ളത്.

വികാരി ജനറാൾമാരായ മോൺ. ജോസ് മാളിയേക്കൽ, മോൺ. വിൽസൻ ഈരത്തറ, കത്തീഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ, ജനറൽ ക ൺവീനർ റവ.ഡോ. റിജോയ് പഴയാറ്റിൽ, ജോയിന്റ് കൺവീനർ ലിംസൺ ഊക്കൻ, ഫാ. ലിജോ കരുത്തി, പബ്ലിസിറ്റി ജോയിന്റ് കൺവീനർ ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group