അമ്മയാകുവാൻ ജന്മം നൽകണമോ? പ്രശസ്ത താരത്തിന്റെ വീഡിയോ വൈറലാകുന്നു

അമ്മയാകുവാൻ ജന്മം കൊടുക്കണമെന്ന് നിർബന്ധമില്ല. കർമ്മം കൊണ്ടും അമ്മമാരായ ഒരുപാട് മനുഷ്യ ജീവിതങ്ങൾ നമുക്ക് ചുറ്റും ഉണ്ട്, സന്യാസത്തെ അവഹേളിക്കുന്നവർക്ക് പ്രശസ്ത താരത്തിന്റെ ഈ വീഡിയോ മറുപടിയാവുകയാണ്.
സുപ്രസിദ്ധ സിനിമാതാരമായ മഞ്ജു പിള്ളയാണ് തന്റെ ഉയർച്ചയുടെയും എല്ലാ വിജയത്തിന്റെയും പിന്നിൽ ഒരമ്മയുണ്ടെന്നും അവർ കർമ്മം കൊണ്ടാണ് എന്റെ അമ്മയായിത്തീർന്നത് എന്നും പറഞ്ഞു കൊണ്ട് തന്റെ ബാല്യകാല അധ്യാപികയും, ഗുരുനാഥയുമായ സിസ്റ്റർ എൽജീനിയയെ പരിചയപ്പെടുത്തുന്നത്.

ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായി മാറുകയാണ്.
ജീവിതം മുഴുവൻ മറ്റുള്ളവർക്കായി മാറ്റിവെച്ചു ആരോരുമില്ലാത്തവർക്ക് ആരൊക്കെയോ ആയി മാറുന്ന ചില പുണ്യ ജീവിതങ്ങളാണ് സന്യാസിനികൾ. സമൂഹം എത്ര അവഹേളിച്ചാലും നിന്ദിച്ചാലും നിന്ദനങ്ങൾ ഏറ്റുവാങ്ങിയ നസ്രായനെ കൂട്ടുപിടിച്ച് ഇനിയും തങ്ങൾ യാത്ര തുടരുമെന്ന് ഒരിക്കൽക്കൂടി പ്രഖ്യാപിക്കുന്നതാണ് ഈ വീഡിയോ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group