മലയോര – തീരദേശ നിവാസികള്‍ക്ക് അവരുടെ ജന്മനാട്ടില് ജീവിക്കാനുള്ള അവസരം നിഷേധിക്കരുതെന്നു സീറോ മലബാര്‍ സഭയുടെ പ്രോ ലൈഫ് അപ്പോസ്തലേറ്റ്.
ബഫര്‍ സോണ്‍ നിയമത്തിന്റെ പേരില്‍ മലയോരത്തുള്ളവരും അശാസ്ത്രീയമായ തുറമുഖ വികസനത്തിന്റെയും നിയമങ്ങളുടെയും പേരില്‍ തീരദേശത്തുള്ളവരും പാരമ്പര്യമായി ലഭിച്ച കിടപ്പാടം ഉപേക്ഷിച്ചുപോകേണ്ട ദുരവസ്ഥയിലാണ്.
വികലമായ വികസനത്തിന്റെയും വിഷമിപ്പിക്കുന്ന നിയമങ്ങളുടെയും പേരു പറഞ്ഞ് മനുഷ്യവാസം നിഷേധിക്കുന്നത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. അധികാരികള്‍ പ്രശ്നപരിഹാരത്തിനു നേതൃത്വം നല്‍കണമെന്നും പ്രോലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group