വാർത്തകൾ വളച്ചൊടിക്കരുതേ…

എന്താണ് ലത്തീൻ സഭയുടെ പക്ഷം ? ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനുപാതം സംബന്ധിച്ച് ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ വാർത്തകൾ വളച്ചൊടിച്ചുകൊണ്ട് സാമുദായിക രൂപീകരണത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഈ വിഷയത്തിൽ ലത്തീൻ സഭയുടെ നിലപാടിനെ ചൊല്ലി പ്രമുഖ മാധ്യമങ്ങളിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് വരുന്നത്. ലത്തീൻ സഭ കോടതി വിധിക്ക് എതിരാണെന്നും വിധിക്കെതിരെ അപ്പീൽ പോകുമെന്നുമുള്ള തരത്തിൽ പ്രചാരണങ്ങൾ ആണ് നടക്കുന്നത്.
എന്നാൽ ഈ വിഷയത്തിൽ യഥാർത്ഥത്തിൽ ലത്തീൻ സഭയുടെ നിലപാട് എന്താണെന്ന് യഥാർത്ഥത്തിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല എന്നുള്ള വസ്തുത വിധി നടപ്പിലാക്കാതെയിരിക്കാനുള്ള ഗൂഡ താൽപര്യം ആണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.”ക്ഷേമപദ്ധതികൾ അസാധുവാക്കിയ പുതിയ കോടതി നടപടി ഖേദകരമെന്നും എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമാക്കണമെന്ന നിലപാട് സ്വാഗതാര്‍ഹമെന്നുമാണ് റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) പ്രതികരിച്ചത്,

https://m.youtube.com/watch?v=9z5akoEBPBw&feature=youtu.be ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ജനസംഖ്യാനുപാതികമായി പുനക്രമീകരണം നടത്തുമ്പോള്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ പിന്നാക്ക വിഭാഗങ്ങളായ പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും ലത്തീന്‍ കത്തോലിക്കര്‍ക്കും നിശ്ചിത ശതമാനം നീക്കി വയ്ക്കണമെന്നും,
80:20 വിധിയുടെ അടിസ്ഥാനത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ നിറുത്തലാക്കിയതിനെ ആണ് കേരള ലത്തീന്‍ സമൂഹം എതിര്‍ക്കുന്നതെന്നുo കെ ആർ എൽ സി സി എൽ ജനറൽ സെക്രട്ടറി
ഫാദര്‍ തോമസ് തറയില്‍ പറഞ്ഞു.
ന്യൂനപക്ഷ വിഷയത്തിൽ ലത്തീൻ സമുദായത്തിന് സമ്മിശ്ര പ്രതികരണമാണെന്നും വിധിയെ സ്വാഗതം ചെയ്ന്നുവെന്നും, എന്നാൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നുമുള്ള ലത്തീൻ സഭയുടെ ആവശ്യത്തെയാണ് പ്രമുഖ മാധ്യമങ്ങൾ വളച്ചൊടിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതികരണം ക്രൈസ്തവ സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം



ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group