മറക്കരുത്! പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ ഇന്നുകൂടി

ന്യൂഡല്‍ഹി: ആയിരം രൂപ പിഴയോടുകൂടി പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നു തീരും. തീയതി നീട്ടുന്നതായി ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ല.

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാൻ പ്രവര്‍ത്തനരഹിതമാകും. ഇങ്ങനെവന്നാല്‍ ആദായനികുതി നിയമം അനുസരിച്ച്‌ നിയമ നടപടി നേരിടേണ്ടിവരും. പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായനികുതി അടയ്ക്കാനും സാധിക്കില്ല. ‍‍‌പാൻ നമ്ബര്‍ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാല്‍ ബാങ്ക് ഇടപാടുകളും നടക്കില്ല.

പാൻ അസാധുവായാല്‍ 30 ദിവസത്തിനകം 1000 രൂപ നല്‍കി ആധാറുമായി ബന്ധിപ്പിച്ച്‌ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാം. വിദേശ ഇന്ത്യക്കാരും 80 വയസ്സിനു മുകളിലുള്ളവരും ഇതു ബന്ധിപ്പിക്കേണ്ടതില്ല. http://www.incometax.gov.in വെബ്സൈറ്റില്‍ Link Aadhaar ക്ലിക്ക് ചെയ്ത് പാൻ, ആധാര്‍, പേര്, മൊബൈല്‍ നമ്ബര്‍ എന്നിവ നല്‍കിയാണു ബന്ധിപ്പിക്കേണ്ടത്. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ജെൻഡര്‍ എന്നിവ ഒരുപോലെയായിരിക്കണം. വിവരങ്ങള്‍ തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ പാൻ കാര്‍ഡ് സേവാ കേന്ദ്രങ്ങളില്‍ പോയി ബയോമെട്രിക് ഓതന്റിക്കേഷൻ വഴി നടപടികള്‍ പൂര്‍ത്തിയാക്കാം. ‌

ആധാറുമായി പാൻ കാര്‍ഡിനെ ലിങ്ക് ചെയ്‌തോ എന്ന് സംശയം ഉള്ളവര്‍ക്ക് ഇത് പരിശോധിക്കാനും സംവിധാനമുണ്ട്. ഓണ്‍ലൈൻ വഴിയും എസ്‌എംഎസ് സന്ദേശത്തിലൂടെയും പരിശോധിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ഓണ്‍ലൈനിലൂടെ പരിശോധിക്കുന്ന വിധം: uidai.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ആധാര്‍ സര്‍വീസസില്‍ ക്ലിക്ക് ചെയ്യുക. ആധാര്‍ ലിങ്കിങ് സ്റ്റാറ്റസ് തെരഞ്ഞെടുത്തശേഷം 12 അക്ക ആധാര്‍ നമ്ബര്‍ നല്‍കി ഗെറ്റ് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുക. പാൻ കാര്‍ഡ് നമ്ബര്‍ നല്‍കുക. അതിനുശേഷം സെക്യൂരിറ്റി വെരിഫിക്കേഷന് കാപ്ച കോഡ് നല്‍കി ഗെറ്റ് ലിങ്കിങ് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുന്നതോടെ നടപടി പൂര്‍ത്തിയായി. തുടര്‍ന്ന് ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും. www.nsdl.comല്‍ കയറിയും സമാനമായ നിലയില്‍ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കും.

എസ്‌എംഎസ് വഴി പരിശോധിക്കുന്ന വിധം: UIDPAN എന്ന് ടൈപ്പ് ചെയ്യുക. സ്‌പേസ് ഇട്ട ശേഷം ആധാര്‍ നമ്ബര്‍ നല്‍കുക. വീണ്ടും സ്‌പേസ് ഇട്ട ശേഷം പാൻ നമ്ബര്‍ ടൈപ്പ് ചെയ്യുക. UIDPAN < 12 digit Aadhaar number> < 10 digit Permanent Account Number> ഇതായിരിക്കണം ഫോര്‍മാറ്റ്. 567678 അല്ലെങ്കില്‍ 56161 എന്ന നമ്ബറിലേക്ക് വേണം എസ്‌എംഎസ് അയക്കാൻ. ആധാറുമായി പാൻ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group