കോട്ടയം :സാമൂഹ്യ തിന്മകൾ സമൂഹത്തിൽ വ്യാപിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ക്രൈസ്തവ സഭാ വിശ്വാസികളോടു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തു വിവാദം സൃഷ്ടിക്കുന്നതിന് ഒരു വിഭാഗം നടത്തിയ നീക്കം തികച്ചും നിർഭാഗ്യകരമാണെന്ന് കേരള കോണ്ഗ്രസ് എക്സിക്യൂട്ടീവ് ചെയർമാനും പ്രതിപക്ഷ ചീഫ് വിപ്പുമായ മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.ധർമിക മൂല്യങ്ങൾക്കു വില കൽപ്പിക്കുന്ന ക്രൈസ്തവ സഭ ധാർമിക അധഃപതനത്തിനെതിരേ ജാഗ്രത പാലിക്കേണ്ടതിന്റെ അനിവാര്യതയാണ് ബിഷപ് ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാണിച്ചത്. ഇക്കാര്യം നേരായ മാർഗത്തിൽ വിലയിരുത്തിയാൽ വിവാദങ്ങൾ അവസാനിക്കുമെന്നു മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.ക്രൈസ്തവ – ഹൈന്ദവ – ഇസ്ലാം മതമൈത്രിയുടെയും മനുഷ്യ സാഹോദര്യത്തിന്റെയും ഉറച്ചതും ഉദാത്തവുമായ നിലപാടാണ് ബിഷപ് എന്നും സ്വീകരിച്ചിട്ടുള്ളത്.ഇതോടൊപ്പം ക്രൈസ്തവ സഭാ വിശ്വാസികളുടെ ജീവിത വീക്ഷണത്തിൽ പുലർത്തേണ്ടതും സംരക്ഷിക്കേണ്ടതുമായ മൂല്യാധിഷ്ഠിത നിലപാടുകളെക്കുറിച്ച് സഭാത്മകമായി ബിഷപ് വിശദീകരിച്ചതിനെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നവർ വസ്തുതകൾ വിസ്മരിക്കുന്നതായിട്ടു മാത്രമേ കാണാൻ കഴിയുകയുള്ളൂ. ബിഷപ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയോട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നടത്തിയ പ്രതികരണങ്ങളോട് വിയോജിപ്പുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പാലാ കുരിശുപള്ളി കവലയിൽ എസ്എംവൈഎം നടത്തിയ ഉപവാസ പ്രാർഥനാ യജ്ഞത്തിൽ മോൻസ് ജോസഫ് പങ്കെടു ത്തു. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ സന്ദർശിച്ച് ഐക്യദാർഢ്യ നിലപാട് അദ്ദേഹം നേരിട്ട് അറിയിക്കുകയും ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group