വ്യാജ പ്രചരണം നടത്തി ഭീകരപ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നൽകരുത്: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കോട്ടയം :ലോകം ഏറെ പ്രതീക്ഷയോടെ കാണുന്ന യുവത്വത്തെ ലഹരിയുടെ അടിമകളാക്കി ഭീകരപ്രവര്‍ത്തനത്തിന്റെ കണ്ണികളാക്കി ഭീകരപ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നൽകരുതെന്ന് ഓർമ്മിപ്പിച്ച് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വക്കേറ്റ് വി സി സെബാസ്റ്റ്യൻ.

ഇന്നലെകളിലെ കൊടും പാതകങ്ങളെപ്പോലും മഹത്‌വല്‍ക്കരിക്കുന്ന രീതിയില്‍ ചരിത്രസത്യങ്ങള്‍ വളച്ചൊടിക്കപ്പെടുന്ന പ്രവണതകള്‍ പുതുതലമുറയില്‍ തെറ്റായ സന്ദേശം നല്‍കി സ്വാധീനിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

2000നു മുമ്പ് കേരളത്തില്‍ നിലനിന്ന ശാന്തതയും സാംസ്‌കാരികത്തനിമയും ആധുനിക തലമുറയൊന്നു വിലയിരുത്തി പഠിക്കണം. രണ്ടു പതിറ്റാണ്ടിനിടയില്‍ ഈ മണ്ണില്‍ രൂപപ്പെട്ട വര്‍ഗ്ഗീയവാദവും വിദ്വേഷവും ചില കേന്ദ്രങ്ങളിലേയ്ക്ക് ഒഴുകിയെത്തിയ സാമ്പത്തിക വളര്‍ച്ചയുടെ സ്രോതസ്സുകളും വിവിധങ്ങളായ ഇക്കൂട്ടരുടെ സ്വാധീനങ്ങളും പഠനവിഷയമാക്കുമ്പോള്‍ വരാനിരിക്കുന്ന വന്‍ദുരന്തങ്ങളെ മുന്‍കൂട്ടി തിരിച്ചറിയാനാവുമെന്നും, അധികാരത്തിലേറുവാന്‍ ആദര്‍ശവും അഭിമാനവും പണയപ്പെടുത്തി ആരെയും കൂട്ടുകക്ഷികളാക്കുന്ന രാഷ്ട്രീയവും, വിലയ്ക്കുവാങ്ങപ്പെട്ടിരിക്കുന്ന മാധ്യമങ്ങളും, കര്‍ഷകനെ തെരുവിലേയ്ക്ക് തള്ളിവിട്ട് ഭൂമി കൈക്കലാക്കുന്ന ഭൂമാഫിയകളും, ന്യൂനപക്ഷക്ഷേമപദ്ധതികള്‍ ഒന്നാകെ വെട്ടിവിഴുങ്ങുന്നവരും, സംവരണത്തിലൂടെ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ കരസ്ഥമാക്കി സ്വാധീനശക്തികളാകുന്നവരുടെ മതതീവ്രവാദവുമിതാ സമാധാനവും, ഐശ്വര്യവും, സര്‍വ്വോപരി പരസ്പര സ്‌നേഹവും സൗഹൃദവും കൈമാറിയിരുന്ന ഒരു തലമുറയില്‍ വിള്ളലുകളും വിഘടനവാദവും സൃഷ്ടിക്കുവാന്‍ അവസരമൊരുക്കുന്നത് കാണാതെ പോകരുതെന്നും അദ്ദേഹം ഓർമപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group