പൊലീസിനോട് എന്തെങ്കിലും പറയാനുണ്ടോ..? ഫെയ്സ്ബുക് പോസ്റ്റുമായി കേരളാ പൊലീസ്

കുറ്റകൃത്യത്തെ കുറിച്ച് കൃത്യമായ വിവരം ലഭിക്കുന്ന സാഹചര്യത്തിൽ പോലും പൊലീസിനെ സമീപിക്കാൻ പലർക്കും മടിയാണ്. കാരണം മറ്റൊന്നുമല്ല പൊല്ലാപ്പ് പിടിക്കേണ്ട എന്ന പൊതുധാരണയാണ്. ഭൂരിഭാഗം ആളുകൾക്കും പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താല്പര്യക്കുറവ് ഉണ്ടാവാറുണ്ട്.

പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകുന്നതും സ്റ്റേഷനിലെ നൂലാമാലകളും ആണ് പലരെയും പിന്നോട്ടടുപ്പിക്കുന്നത്. ഇതിനെല്ലാം ഫുൾ സ്റ്റോപ്പ് ഇട്ടുകൊണ്ട് കേരള പൊലീസ് പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. സ്‌റ്റേഷനില്‍ പോകാതെ തന്നെ വിവരങ്ങള്‍ പൊലീസിനെ രഹസ്യമായി അറിയിക്കാനുള്ള സംവിധാനമാണിത്.

കേരള പൊലീസ് അറിയിച്ചതനുസരിച്ച് വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ രഹസ്യവിവരം അറിയിക്കാനുള്ള സൗകര്യമാണ് പുതിയതായി ഒരുക്കിയിരിക്കുന്നത്. പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ ‘പോള്‍ആപ്പ്’ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം Share anonymously എന്ന വിഭാഗത്തിലൂടെ ഏതു വിവരവും രഹസ്യമായി അറിയിക്കാവുന്നതാണ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് കേരള പൊലീസ് ഈ വിവരം അറിയിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group