പ്രസവ ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പ്രാദേശിക രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രതി ചേര്‍ക്കപ്പെട്ട കന്യാസ്ത്രീകളായ മലയാളി ഡോക്ടര്‍ക്കും നഴ്സിനും ഉള്‍പ്പെടെ സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.മധ്യപ്രദേശിലെ സെഹോര്‍ പുഷ്പ് കല്യാണ്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിസ്റ്റര്‍ ഹെര്‍മന്‍ ജോസഫ്, നഴ്സായ സിസ്റ്റര്‍ ലോറൈന്‍ തയ്യില്‍, അനസ്തെറ്റിസ്റ്റ് ഡോ. സബീഹ അന്‍സാരി എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെയാണ് മൂവരും സുപ്രീം കോടതിയെ സമീപിച്ചത്. കേസുമായി സഹകരിക്കണമെന്ന് ജസ്റ്റിസുമാരായ യു.യു ലളിത്, കെ.എം ജോസഫ്, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group