ഡോക്ടർ സെറീൻ അകത്തുണ്ട്…!!!രോഗികളെ ചികിത്സിക്കുന്നില്ല….!!!

ഇരിങ്ങാലക്കുട കത്തീഡ്രൽ ഇടവകയിലെ നെയ്യൻ വിൻസെന്റിന്റെയും
ഭാര്യ ആനിയുടെയും മൂന്നു മക്കളിൽ ഇളയവളാണ് ഡോക്ടർ സെറീൻ വിൻസെന്റ്.എം.ബി.ബി എസ്‌.പഠനത്തിന്റെ മൂന്നാം വർഷത്തിനിടയിൽ ഒരു ദിവസം സക്രാരിയ്‌ക്ക് മുന്നിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ഉള്ളിലെവിടെയോ ഒരു ശബ്ദം മുഴങ്ങിക്കേട്ടു.
ആ ശബ്ദം ഇങ്ങനെയായിരുന്നു
”കുഞ്ഞേ നീ എന്റേതാണ് ”
അതൊരു തോന്നലാകാം…
ആ പെൺകുട്ടി വിചാരിച്ചു.
പക്ഷേ,ആ സ്വരം…?ചാലാക്കയിലെ മെഡിക്കൽ കോളേജിലായിരുന്നു ആ മെഡിക്കൽ വിദ്യാർത്ഥിനി അന്ന്…
2010-ൽ എം.ബി.ബി.എസിനു ചേർന്ന സെറീൻ 2014-ലെ സ്റ്റഡി വെക്കേഷൻ സമയത്ത് ചിറ്റൂരിൽ ധ്യാനത്തിൽ പങ്കെടുത്തു.
തന്നെ പിന്തുടരുന്ന ദൈവവചനത്തെക്കുറിച്ച് അവൾ വൈദീകനോട് സംസാരിച്ചു.അദ്ദേഹം ആ പെൺകുട്ടിയോട് പറഞ്ഞു :
”പഠനം തുടരുക.
എന്നിട്ട് ആലോചിക്കാം”2015-ൽ പഠനം പൂർത്തിയാക്കി.
പിന്നീട് ഹൗസ് സർജൻസിയും.
അതോടെ വിവാഹാലോചനകൾ മുറുകി.
ഇനി വച്ചു താമസിപ്പിക്കാനാവില്ല.സെറീൻ കന്യാസ്ത്രീ ആവുന്നതിനുള്ള ആഗ്രഹം തന്റെ അമ്മയോട് പറഞ്ഞു.
അമ്മ വഴി അപ്പനും സഹോദരങ്ങളും വിവരമറിഞ്ഞു.
സ്വഭാവികമായും അവർക്കെല്ലാം അതൊരു ആഘാതമായിരുന്നു. പഠനത്തിലും പാഠ്യേതര കാര്യങ്ങളിലും സമർത്ഥയായിരുന്ന ചുറുക്കുള്ള സെറീൻ ഇങ്ങനെയൊരു ചുവടുമാറ്റത്തിന് ഒരുങ്ങുമെന്ന് അവർ ഒരിക്കലും വിചാരിച്ചിരുന്നില്ല. ദൈവം അവൾക്കു നേരേ വിരൽചൂണ്ടി
”നീ എന്റേതാണെന്ന്” പറഞ്ഞു കഴിഞ്ഞ തങ്ങളുടെ മകളുടെ വഴിയിൽ വിലങ്ങിടാൻ വിൻസന്റും ആനിയും തുനിഞ്ഞില്ല.
അവരും സെറീന്റെ സഹോദരങ്ങളും ദൈവഹിതത്തിനു മുന്നിൽ തലകുനിച്ചു. 2018-സർജൻസി പൂർത്തിയായപ്പോൾ സെറീന്റെ തീരുമാനവും അന്തിമഘട്ടത്തിലെത്തി ചാലക്കുടി ധന്യ ആശുപത്രിയിൽ അന്നുണ്ടായിരുന്ന സിസ്റ്റർ ബെറ്റ്സി മായുള്ള കണ്ടുമുട്ടൽ സെറീന് ആത്മധൈര്യം പകർന്നു.അങ്ങനെ 2018 ഓഗസ്റ്റിൽ ഹോളിഫാമിലി സന്യാസിനി സമൂഹം അതിൽ അവൾ ചേർന്നു. ഇപ്പോൾ പാലക്കാട് മൈലംപുള്ളിയിൽ  നൊവിഷ്യെറ്റിൽ താൻ ആഗ്രഹിച്ച ”കരുണാർദ്രസ്നേഹത്തിന്റെ ”തീരത്ത് ആദ്യപാഠങ്ങൾ ഹൃദിസ്ഥമാക്കുക യാണ് ഈ ഡോക്ടർ.  എട്ടാം ക്ലാസ് വരെ കുടുംബത്തോടൊപ്പം സൗദിയിലായിരുന്ന സെറീൻ
2003ലാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്.പിന്നീട് പന്ത്രണ്ടാം ക്ലാസ് വരെ ഭാരതീയ വിദ്യാഭവനിൽ വിദ്യാർഥിനിയായി.ചാലക്ക മെഡിക്കൽ കോളേജിൽ   മെറിറ്റിൽ സീറ്റ് ലഭിച്ചാണ് എം.ബി.ബി.എസിന് ചേർന്നത്കന്യാസ്ത്രീയാകാനുള്ളഅന്തിമതീരുമാനത്തെ, വിങ്ങുന്ന നൊമ്പരം ഉള്ളിലൊതുക്കിയാണെങ്കിലും മാതാപിതാക്കളും സഹോദരങ്ങളും അവളെ ചേർത്തു പിടിച്ചു.ഡോക്ടർ പഠനം വെറുതെയായോ..? എന്ന ചോദ്യത്തിനും സെറീന് വ്യക്തമായ ഉത്തരമുണ്ട്.
ഇനി ഈശോ ആഗ്രഹിക്കുന്നതു പോലെ ചെയ്യും. പാവങ്ങൾക്ക് വേണ്ടി കരുണാപൂർവ്വമായ സേവനം അതാണെന്റെ ആഗ്രഹം അതിൽ കൂടുതൽ ഒന്നുമില്ല. അല്ലെങ്കിലും യേശു പേരു ചൊല്ലി വിളിക്കുമ്പോൾ കൂടെ പോകാൻ  മറ്റെന്തു വ്യവസ്ഥയാണ് നമുക്കുള്ളത്…??? നേട്ടങ്ങൾ വീശി പിടിക്കാനുള്ള വലകൾ ഉപേക്ഷിച്ച് ആ കാൽപ്പാടുകൾ പിന്തുടരുന്നതിനേക്കാൾ മറ്റെന്ത് സൗഭാഗ്യമാണ് നമുക്കുള്ളത്.

സ്വന്തം ലേഖകൻ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group