രോഗികളെ കൊല്ലാൻ ഡോക്ടർമാരോട് ആവശ്യപ്പെടാനാവില്ല: മാർപാപ്പാ

വത്തിക്കാൻ സിറ്റി :ദയാവധത്തിനെതിരെ വീണ്ടും ഫ്രാൻസിസ് മാർപാപ്പ.

വത്തിക്കാനിലെ പൊതുസദസ്സിൽ ഫ്രഞ്ച് പൊതുഭരണാധികാരികളുടെ പ്രതിനിധിസംഘത്തെ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈനംദിന ജീവിതവുമായി ബന്ധമില്ലാത്ത ഫാഷനബിൾ വിഷയങ്ങൾക്ക് അനുകൂലമായി പെരുമാറാതെ, അവഗണിക്കപ്പെടുന്ന പൗരന്മാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു.

കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനും ജീവിതത്തിന്റെ സ്വാഭാവിക അന്ത്യം വരെ സംരക്ഷണം നൽകാനും പാപ്പാ ആവശ്യപ്പെട്ടു. “വയോജനങ്ങൾക്കും അവർക്ക് ജീവിതാവസാനത്തിൽ നൽകേണ്ട പരിചരണത്തെക്കുറിച്ചും ഞാൻ പ്രത്യേകം ചിന്തിക്കുന്നു. ഡോക്ടർമാർക്ക് പരിചരണവും ആശ്വാസം നൽകുന്ന ജോലിയുമാണുള്ളത്. കാരണം അവർക്ക് എല്ലായ്പ്പോഴും സുഖപ്പെടുത്താൻ കഴിഞ്ഞെന്നു വരില്ല പാപ്പാ പറഞ്ഞു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group