“ഫ്രാൻസിസ്കോ” ഡോക്യൂമെന്ററി ചിത്രo ആഗോളതലത്തിൽ സംപ്രേഷണം ചെയ്തു

ലോകത്തിലെ ഏറ്റവും പ്രിയങ്കരനും സ്വാധീനശക്തിയുള്ള നേതാവുമായ  പത്രോസിന്റെ പിൻഗാമി ഫ്രാൻസിസ്  മാർപാപ്പയുടെ ജീവിതത്തെ ആസ്പദമാക്കി പ്രശസ്ത സംവിധായകൻ ഐവജെനി  അഫീനിവസ്കി സംവിധാനം ചെയ്ത. ഫ്രാൻസിസ്കോ
ഡോക്യുമെൻററി ചിത്രം ആഗോളതലത്തിൽ ഇന്നലെ സംപ്രേക്ഷണം ചെയ്തു. മാർപാപ്പയുടെ ജീവിതം അനേകർക്ക് പ്രചോദനമാണെന്നും ആ മഹാജീവിതത്തെ അടിസ്ഥാനമാക്കി ഇങ്ങനെ ഒരു സിനിമ ചെയ്യാൻ കഴിഞ്ഞത്  തനിക്ക് വളരെയധികം സന്തോഷം നൽകുന്നുവെന്നും സംവിധായകൻ ഐവജനി പറഞ്ഞു.
ഒരു ജൂത കുടുംബത്തിലെ അംഗമായ തനിക്ക് ഫ്രാൻസിസ് മാർപാപ്പ ഒരു പ്രചോദനമായിരുന്നു,അദ്ദേഹത്തിന്റെ ജീവിതം മാത്രമാണ് സിനിമയിൽ എന്നും സംവിധായകൻ പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പ ലോകത്ത് അവതരിപ്പിച്ച ആഗോള പ്രശ്നങ്ങളും സിനിമയിൽ പ്രതിപാദ്യമായി
വരുന്നുണ്ട്, ഈ സിനിമ എന്നും മാനവരാശിക്ക് പ്രചോദനമായിരിക്കുമെന്നും
അദ്ദേഹം പറഞ്ഞു….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group