ലെപ്പാന്തോ’ യുദ്ധത്തിന്റെ സംഭവബഹുലമായ ചരിത്രം പങ്കുവെക്കുന്ന ഡോക്യുമെന്ററി പ്രദർശനത്തിന് എത്തുന്നു…

മാഡ്രിഡ്:പരിശുദ്ധ ദൈവമാതാവിന്റെ അത്ഭുത മധ്യസ്ഥ ശക്തിയാൽ യൂറോപ്പ് പിടിച്ചടുക്കാനെത്തിയ ഓട്ടോമൻ തുർക്കികളെ പരാജയപ്പെടുത്തിയ ലെപ്പാന്തോ’ യുദ്ധത്തിന്റെ സംഭവബഹുലമായ ചരിത്രം പങ്കുവെക്കുന്ന ഡോക്യുമെന്ററി പ്രദർശനത്തിന് എത്തുന്നു.

ലെപ്പാന്തോ’ യുദ്ധത്തിന്റെ 450-ാം വാർഷികത്തിൽ, ജപമാല പ്രാർത്ഥനയിലൂടെ അത്ഭുത വിജയം നേടിത്തന്ന പരിശുദ്ധ അമ്മയോടുള്ള കൃതജ്ഞാർപ്പണമായാണ് ഈ ഡോക്യുമെന്ററി സ്വഭാവമുള്ള സിനിമ ഒരുക്കിയിരിക്കുന്നത്.

‘ലെപ്പാന്തോ: യെസ്റ്റർഡേ അസ് ദെൻ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി ഒക്‌ടോബർ 14 രാത്രി 8.00മുതൽ ഓൺലൈനിൽ (estrenosdecine digital.com) ലഭ്യമാകുമെന്ന് അണിയറ പ്രവർത്തകരായ ‘ഗോയാ പ്രൊഡക്ഷൻസ് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group