പ്രത്യാശയുടെ സന്ദേശവുമായി ഡോൺ ബോസ്ക്കോ ഗ്ലോബൽ ഫിലിം ഫെസ്റ്റിവൽ…

“പ്രത്യാശയിൽ ചരിക്കുക “-എന്ന വിഷയത്തെ ആസപദമാക്കി 116 രാജ്യങ്ങളിൽ നിന്നായി യുവജനങ്ങ ൾ പങ്കെടുത്തുകൊണ്ട് ഡോൺ ബോസ്കോ ഗ്ലോബൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്നു.

15 നും 30 നും ഇടയിൽ പ്രായമുളള യുവജനങ്ങൾക്കുവേണ്ടി നടക്കുന്ന മത്സരത്തിൽ ഇതുവരെ 1686 ഷോർട്ട് ഫിലിമുകളാണ് ലഭിച്ചിരിക്കുന്നത്. ഇന്റർനാഷനൽ ജൂറി തിരഞ്ഞെടുക്കുന്ന ബെസ്റ്റ് ഷോർട്ട് ഫിലിമുകൾ നവംബർ 18,19 തീയതികളിലായി സ്ട്രീമിംങ് ചെയ്യും.

ഗ്ലോബൽ ബെസ്റ്റ്, കോൺറ്റിനെറ്റൽ ബെസ്റ്റ്, കാറ്റഗറി ബെസ്റ്റ് എന്നീ വിഭാഗങ്ങളിൽ അവാർഡുകൾ നല്കും. കൂടാതെ തിരക്കഥ, സൗണ്ട് ഡിസൈൻ, എഡിറ്റിംങ് എന്നീ വിഭാഗങ്ങൾക്കും മികച്ച നടൻ, നടി എന്നീ വിഭാഗങ്ങളിലും അവാർഡുകൾ നല്കും. യുവജനങ്ങളുടെ ഫിലിംമേക്കിംങ് ടാലന്റ് വർദ്ധിപ്പിക്കുക, അവരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഫിലിം ഫെസ്റ്റിവൽകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു . വിശുദ്ധ ഡോൺ ബോസ്കോ ഈ ഫെസ്റ്റിവെല്ലിൽ ഏറെ സന്തുഷ്ടനായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group