ഭ്രൂണഹത്യവാദികൾക്കെതിരെ കടുത്ത വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ്.

വാഷിംഗ്ടൺ ഡിസി : ഗർഭച്ഛിദ്ര അനുകൂല വാദികളായ ഡെമോക്രാറ്റുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

അരിസോണയില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ പ്രോലൈഫ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ട്രംപ് ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ അബോര്‍ഷന്‍ അനുകൂല നിലപാടുകള്‍ക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.

ഡെമോക്രാറ്റിക്‌ പാര്‍ട്ടിയിലെ ഓരോ ഉന്നതനും വൈകിയ വേളയിലുള്ള അബോര്‍ഷനെ അനുകൂലിക്കുന്നവരാണെന്ന് പറഞ്ഞ ട്രംപ് വിര്‍ജീനിയ ഗവര്‍ണറെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഗര്‍ഭഛിദ്രത്തെ അതിജീവിച്ച് ശിശു ജീവനോടെ ജനിച്ചുകഴിഞ്ഞാലും അമ്മയുമായി സംസാരിച്ചതിന് ശേഷം ഡോക്ടര്‍ക്ക് ആ ശിശു ജീവിച്ചിരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്നുമാണ് വിര്‍ജീനിയ ഗവര്‍ണര്‍ പറയുന്നതെന്ന് ട്രംപ് വിവരിച്ചു. ഇത് ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ ആശയം തന്നെയാണെന്ന് പറഞ്ഞ ട്രംപ് അതുകൊണ്ടാണ് താന്‍ വൈകിയ വേളയിലുള്ള അബോര്‍ഷനുകള്‍ നിരോധിക്കുവാന്‍ കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടതെന്നും, ഓരോ കുട്ടിയും ദൈവത്തിന്റെ സമ്മാനമാണെന്ന് വിശ്വസിക്കുന്നവരാണ് റിപ്പബ്ലിക്കന്‍ അംഗങ്ങളെന്നും കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായല്ല ട്രംപ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അബോര്‍ഷന്‍ അനുകൂല നിലപാടുകൾക്കെതിരെ ആഞ്ഞടിക്കുന്നത് . 2019-ലും ട്രംപ് സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group