കാരുണ്യ ഭവനങ്ങളുടെ താക്കോൽ ദാനo നടന്നു

സീറോ മലബാർ അൽമായ മുന്നേറ്റമായ കുവൈറ്റ് സീറോമലബാർ കൾച്ചറൽ അസോസിയേഷൻ, എസ്.എം.സി.എ യുടെ പൂർണ്ണ സാമ്പത്തിക സഹായത്തോടെ രജത ജൂബിലി സ്മാരകമായി വിവിധ രൂപതകളിൽ നടപ്പാക്കുന്ന കാരുണ്യ ഭവന പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ആദ്യ രണ്ടു ഭവനങ്ങളുടെ വെഞ്ചരിപ്പ് കർമ്മവും താക്കോൽ ദാനവും രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം നിർവഹിച്ചു.

ചൂണ്ടക്കര സെന്റ് ജോസഫ്, വിളമ്പുകണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഇടവകകളിലായി നിർമ്മിച്ച ഭവനങ്ങളുടെ വെഞ്ചരിപ്പ് – താക്കോൽദാന കർമ്മങ്ങളിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. പോൾ കൂട്ടാല, അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. ജിനോജ് പാലത്തടത്തിൽ, ഇടവക വികാരിമാരായ ഫാ. പോൾ വാഴപ്പിള്ളി, ഫാ. ജോയ് പുല്ലാംകുന്നേൽ, SMCA പ്രതിനിധികളായി സ്ഥാപക അംഗവും മുൻ പ്രസിഡന്റുമായ ശ്രീ. ജേക്കബ് ജോർജ് പൈനാടത്ത്, മുൻ സെൻട്രൽ ട്രഷറർ ശ്രീ. വിൽസൺ ദേവസി വടക്കേടത്ത്, ശ്രീമതി ലില്ലി ജേക്കബ് പൈനാടത്ത്, ഇടവക കൈക്കാരന്മാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ, ഭക്തസംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group