“ജപമാല കയ്യിലേന്താൻ വൈകരുത്.” പ്രചോദനവുമായി മെക്‌സിക്കൻ ഗായിക…

ജപമാല പ്രാർത്ഥനയുടെ പ്രാധാന്യത്തെ കുറിച്ച് പ്രഘോഷിച്ച് മെക്സിക്കൻ ഗായിക.
പ്രതിസന്ധികളിലുടെ കടന്നു പോകുന്ന രാജ്യത്തിന് വേണ്ടി ഒരു കുടുംബമായി എല്ലാവരും ജപമാല ചൊല്ലി പ്രാർത്ഥിക്കണം എന്നാണ് ഗായികയും ഗാനരചയിതാവുമായ അലജന്ദ്ര അലെ റോജസ് ആഹ്വാനം ചെയ്തിരിക്കുന്നത്.
ദശലക്ഷകണക്കിന് വരുന്ന മെക്‌സിക്കൻ ജനത പ്രാർത്ഥനയിൽ ഒന്നിക്കണമെന്നും ‘റോസറി ഫോർ മെക്‌സിക്കോ’ ക്യാംപെയിന്റെ ടൈറ്റിൽ സോംഗ് രചയ്താവുകൂടിയായ അലജന്ദ്ര ഓർമിപ്പിച്ചു.
രാജ്യത്തിനുവേണ്ടി
പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടാൻ സംഘടിപ്പിച്ച പ്രാർത്ഥനാ യജ്ഞമാണ് ‘റോസറി ഫോർ മെക്‌സിക്കോ’. കഴിഞ്ഞ വർഷം ആരംഭിച്ച ക്യാംപെയിനിൽ ഇതുവരെ അണിചേർന്നത് 12 മില്യൺ പേരാണ്. ഇതിനായി ആരംഭിച്ച വെബ്‌സൈറ്റിലൂടെ പ്രാർത്ഥനാ വാഗ്ദാനം ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, ഒരു കുടുംബമായി പ്രാർത്ഥിക്കണമെന്ന ആലജന്ദ്രയുടെ ക്ഷണം കൂടുതൽ പ്രസക്തമാകുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group