സംസ്ഥാന സർക്കാരിന്റെ മദ്യനയം കേരളത്തെ മദ്യപ്രളയത്തിൽ മുക്കുവാനിടയാക്കുമെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ്.
വർഷങ്ങളായി നടപ്പാക്കി വരുന്ന മാസത്തിന്റെ ആദ്യ ദിനത്തിലെ “ഡ്രൈ ഡേ ” സംവിധാനം എടുത്തു കളയാനുള്ള ശിപാർശ പുനഃപരിശോധിക്കണമെന്നും അപ്പസ്തോലേറ്റ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു.
മദ്യലഭ്യത കുറച്ചുകൊണ്ട് ലഹരിവിമുക്ത സംസ്ഥാനം സൃഷ്ടിക്കുമെന്ന് ഉറപ്പു നൽകി അധികാരത്തിലെത്തിയവർ മദ്യവിതരണം വ്യാപകമാക്കുവാനെന്ന് സംശയം ജനിപ്പിക്കുന്നവിധം ഐ ടി പാർക്കുകളിലും ടുറിസം കേന്ദ്രങ്ങളിലും വിപണന സംവിധാനം ഏർപ്പെടുത്തുന്നതും ജനക്ഷേമ ലക്ഷ്യമാക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m