വിറ്റാമിൻ ബി6 കുറയുന്നതിന്റെ പ്രധാനപ്പെട്ട ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ബി6. തലച്ചോറിന്‍റെ ആരോഗ്യത്തിനും ശരീരത്തിന് വേണ്ട ഊര്‍ജത്തിനും സഹായിക്കുന്ന ഒരു പോഷകമാണ് വിറ്റാമിന്‍ ബി6. ഇതിന്‍റെ കുറവ് മൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.

വിറ്റാമിൻ ബി6- ന്‍റെ കുറവ് മൂലം ചിലരില്‍ പെട്ടെന്ന് മൂഡ് മാറ്റം ഉണ്ടാകാം. ഉത്കണ്ഠയും വിഷാദവുമൊക്കെ ഇതിന്‍റെ ഭാഗമായി കാണപ്പെടാം. അതുപോലെ തന്നെ വിറ്റാമിന്‍ ബി6- ന്‍റെ കുറവു മൂലം അമിതമായ ക്ഷീണവും വിളര്‍ച്ചയും ഉണ്ടാകാം. വിറ്റാമിന്‍ ബി6- ന്‍റെ കുറവു മൂലം രോഗപ്രതിരോധശേഷിയും കുറഞ്ഞേക്കാം.

അതുപോലെ ചര്‍മ്മത്തിലെ ചൊറിച്ചില്‍, ചുവന്ന പാടുകള്‍, ഹോര്‍മോണുകളുടെ വ്യതിയാനം, പിഎംഎസ് തുടങ്ങിയവയൊക്കെ ഇതുമലം ഉണ്ടായേക്കാം. വിറ്റാമിന്‍ ബി6-ന്‍റെ കുറവ് മൂലവും ചിലരില്‍ വായ്പ്പുണ്ണും മറ്റും ഉണ്ടാകാം. വിറ്റാമിൻ ബി6 കുറഞ്ഞാല്‍ ചിലരില്‍ വിശപ്പ് കുറയാനും ശരീരഭാരം കുറയാനും കാരണമാകും.

വിറ്റാമിൻ ബി6 അടങ്ങിയ ഭക്ഷണങ്ങള്‍…

ക്യാരറ്റ്, നേന്ത്രപ്പഴം, ചീര, പാല്‍. ചിക്കന്‍റെ ലിവര്‍, നിലക്കടല, സോയ ബീന്‍സ്, ഓട്സ് തുടങ്ങിയവയില്‍ നിന്നൊക്കെ വിറ്റാമിൻ ബി6 നമ്മുക്ക് ലഭിക്കും.

ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ തന്നെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group