മതത്തെ സംഘർഷത്തിനുള്ള ഉപകരണമാക്കരുത് : മാർപാപ്പാ

ലോകത്ത് സമാധാനം വിതക്കേണ്ട മതങ്ങളെ സംഘർഷത്തിനുള്ള ഉപകരണമാക്കരുതെന്ന് ആഹ്വാനം ചെയ്തു കൊണ്ട് ഫ്രാൻസിസ് മാർപാപ്പയും ഇമാം നസറുദീൻ ഉമറും.

തലസ്ഥാനമായ ജക്കാർത്തയിലെ ഇസ്തിഖ്ലാൽ പള്ളിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുവരും സമാധാനത്തിനായി ആഹ്വാനം നടത്തിയത്.

പാപ്പയും ഗ്രാൻഡ് ഇമാമുമായി ചേർന്ന് മതസൗഹാർദവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച പ്രഖ്യാപനത്തിൽ ഒപ്പുവയ്ക്കുകയും ആറ് മതങ്ങളുടെ പ്രാദേശികനേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

“എല്ലാ വ്യത്യസ്‌തതകൾക്കിടയിലും നാമെല്ലാവരും സഹോദരരും തീർത്ഥാടകരും ദൈവത്തിലേക്ക് സഞ്ചരിക്കുന്നവരുമാണ്. യുദ്ധം, സംഘർഷം, പരിസ്ഥിതിനാശം എന്നിവയാൽ സൃഷ്ടിക്കപ്പെട്ട ഗുരുതരമായ പ്രതിസന്ധിയാണ് ഇന്ന് മാനവികത നേരിടുന്ന ഏറ്റവും വലിയ അപകടം. ഇവയ്ക്കെ‌തിരെ നമുക്ക് ഒന്നിക്കാം പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group