വിനയവും ലാളിത്യവും ഉണ്ടെങ്കില്‍ മാത്രമേ നമ്മുടെ വീടുകളില്‍ ദൈവം പിറവിയെടുക്കുകയുള്ളൂവെന്നും ബാഹ്യമായ അലങ്കാരങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാതെ നന്മ ചെയ്യുന്നതില്‍ ശ്രദ്ധിക്കണമെന്നും ഉദ്ബോധിപ്പിച്ച് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത 41-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ബാഹ്യമായ അലങ്കാരങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാതെ നന്മ ചെയ്യുന്നതില്‍ ശ്രദ്ധിക്കണം. സാമൂഹ്യതിന്മകളെ തച്ചുടയ്ക്കന്നവരാകണം. നമ്മുടെ കാഴ്ചയും കാഴ്ചപ്പാടും ശ്ലീവായോട് ചേര്‍ന്നായിരിക്കണം. ഫലം പുറപ്പെടുവിക്കാന്‍ ശേഷിയില്ലാത്തത് ദൈവത്തിന്റെ റൂഹായാല്‍ ഫലഭൂയിഷ്ഠമാക്കാന്‍ സാധിക്കുന്നുവെന്ന് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ പ്രവര്‍ത്തനം വഴി മറ്റുളളവരെ പരിഗണിക്കുന്നവരായി മാറണമെന്നും
ബിഷപ്പ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group