മുനമ്പത്തെ ജനങ്ങളുടെ കണ്ണുനീർ ഇനിയും കണ്ടില്ലെന്ന് നടിക്കരുത് : കോതമംഗലം രൂപത വികാരി ജനറാൾ

മുനമ്പത്തെ ജനങ്ങളുടെ കണ്ണുനീർ ഇനിയും കണ്ടില്ലെന്ന് നടിക്കരുതെന്ന്
കോതമംഗലം രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ.

വഖഫ് ബോർഡിൻ്റെ അന്യായമായ അവകാശവാദം മൂലം പ്രതിസന്ധിയിലായ മുനമ്പം നിവാസികൾ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടാൻ നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിൻ്റെ അഞ്ചാം ദിനത്തിൽ ഐക്യദാർഢ്യം അറിയിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം ജനതയുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അനാവശ്യ കടന്നുകയറ്റങ്ങൾ അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കോതമംഗലം രൂപത പ്രതിനിധികളായ വൈദികർക്കും അല്‌മായർക്കുമൊപ്പമാണ് വികാരി ജനറാൾ മുനമ്പത്ത് എത്തിയത്. ഫാ. തോമസ് പറയിടം, ഫാ. ജോസ് കിഴക്കേൽ, ഫാ. സിബി ഇടപ്പുളവൻ, ഫാ. സെബാസ്റ്റ്യൻ നെടുമ്പുറത്ത്, കടപ്പുറം വേളാങ്കണ്ണിമാത പള്ളി വികാരി ഫാ. ആന്റണി സേവ്യർ തറയിൽ, ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m