കേരളത്തിൽ സംഘാത്മകമായി പള്ളിക്കൂടങ്ങൾക്ക് തുടക്കമിട്ടതിൻ്റെ ചരിത്രം, വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ആർച്ച് ബിഷപ്പ് ബർണ്ണദിൻ ബെച്ചിനെല്ലിയോടും അന്നത്തെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറാളായിരുന്ന വി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനോടും ബന്ധപ്പെട്ട ഒന്നാണ്. 1864 -ൽ എല്ലാ പള്ളികളോടും അനുബന്ധിച്ച്, ജാതി മത വേർതിരിവുകൾ ഇല്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം നൽകുന്നതിനായി, പള്ളിക്കൂടങ്ങൾ ആരംഭിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് ഇതിനാധാരം. ഇതിന്റെ ഫലമായി അടിസ്ഥാന വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തിന് മുഴുവൻ മാതൃകയായി കേരളം ഉയരത്തക്ക വിധത്തിൽ നൂറുകണക്കിന് പള്ളിക്കൂടങ്ങൾ പിറവികൊണ്ടതിന് രേഖകളുണ്ട്.
വാസ്തവത്തിൽ ആഗോള കത്തോലിക്കാ സഭയുടെ പൊതു നയമായിരുന്നു ഇത്. ആറാം നൂറ്റാണ്ടിൽ (AD 560) തന്നെ ഓരോ കത്തീഡ്രൽ പള്ളിയോടനുബന്ധിച്ചും ഒരു അക്കാദമി എന്ന നയം കത്തോലിക്കാ സഭാ നേതൃത്വത്തിന് ഉണ്ടായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടു മുതൽ ഇന്ത്യയുടെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിൽ മിഷനറിമാർ നൽകിപ്പോന്നിട്ടുള്ള സംഭാവനകൾ ചരിത്രത്തിൽനിന്ന് മായ്ക്കാനാവാത്തതാണ്.
ചരിത്ര പരമായി അംഗീകരിക്കപ്പെട്ട ഈ വസ്തുതകളെ വിസ്മരിച്ചുകൊണ്ട് 1920 കൾക്ക് ശേഷം മദ്രസകളോട് ബന്ധപ്പെട്ടാണ് പള്ളിക്കൂടങ്ങൾ ഉണ്ടായതെന്ന തരത്തിലുള്ള ചിലരുടെ പ്രചാരണം ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയായോ, ചരിത്ര പുനഃനിർമ്മിതിക്കായുള്ള ബൗദ്ധിക അധിനിവേശ ശ്രമങ്ങളുടെ ഭാഗമായോ മാത്രമേ വിലയിരുത്താനാകൂ.
കേരളത്തിലെ സാമൂഹിക നവോത്ഥാനത്തിന് കാരണമായ പള്ളിക്കൂടങ്ങളെ സംബന്ധിച്ച വസ്തുതാ വിരുദ്ധമായ നിലപാടുകൾ തിരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു..
കടപ്പാട് : കെസിബിസി ജാഗ്രത കമ്മീഷൻ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group