നമ്മളില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഉള്ള പ്രശ്നമാണ് ഗ്യാസ്ട്രബിള്‍ അല്ലെങ്കില്‍ ഗ്യാസുമായി ബന്ധപ്പെട്ട പ്രശ്നം.
വീട്ടുവൈദ്യങ്ങള്‍ ചെയ്തിട്ടും ഇത് മാറിയിട്ടില്ലെങ്കില്‍ മെഡിസിൻ എടുക്കുക തന്നെയാണ് പ്രതിവിധി എന്നും നമുക്കറിയാം. അമിതമായ അളവില്‍ ഗ്യാസ് ഗുളിക വയറ്റില്‍ എത്തുന്നത് ആരോഗ്യത്തിന് നിരവധി പ്രശ്നങ്ങളുണ്ടാക്കും എന്നാണ് വിദഗ്ധർ പറയുന്നത്.
ഗ്യാസ് ഗുളിക അമിതമായി കഴിക്കുന്നത് ഹൃദയാഘാതത്തിന് വരെ കാരണമായേക്കാം.പ്രോട്ടീൻ പമ്ബ് ഇൻ ഹിബിറ്ററുകളും അന്റസിഡുകളും ഉപയോഗിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ചു ഹൃദയാഘാതത്തിനുള്ള സാധ്യത 16 ശതമാനം കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഇവിടെ പ്രശ്നങ്ങള്‍ക്ക് കാരണം കാല്‍സ്യം എന്ന വില്ലനാണ്.കാല്‍സ്യം ശരീരത്തില്‍ ഇല്ലെങ്കില്‍ എന്നതുപോലെ തന്നെ പ്രശ്നമാണ് കാല്‍സ്യം ശരീരത്തില്‍ കൂടുന്ന അവസ്ഥയും. ഈ മരുന്നുകളില്‍ ഉള്ള കാല്‍സ്യത്തിന്റെ അളവ് രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് ക്രമാതീതമായി വർദ്ധിപ്പിക്കുകയും ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. ഓരോ ഹൃദയമിടിപ്പിലും ഹൃദയത്തിന്റെ പേശികളിലേക്ക് കയറുന്ന കാല്‍സ്യം നിയന്ത്രിക്കുകയും ചെയ്യുന്നു. കാല്‍സ്യത്തിന്റെ തോത് കുറയുന്നതും കൂടുന്നതും അസാധാരണമായ ഇലക്‌ട്രിക് സിഗ്നലുകള്‍ക്ക് കാരണമാവുകയും ഇത് മൂലം ഇത് ഹൃദയാഘാതത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.
അമിതമായ കാല്‍സ്യം രക്തക്കുഴലുകളിലെ ആവരണത്തെ പ്രതികൂലമായി ബാധിക്കുകയും ഇവിടെ ക്ലോട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് ഹൃദ്രോഗത്തിന് പ്രധാന കാരണം ആകുന്നത്.
അതുകൊണ്ടുതന്നെ ഇപ്പോള്‍ അസിഡിറ്റി പ്രോബ്ലം ഉണ്ടായാലും ഗ്യാസ് ഗുളികകളും അന്റാസിഡും ഉപയോഗിക്കുന്നതിനു മുൻപ് ഈ കാര്യങ്ങള്‍ മനസ്സില്‍ വെച്ചോളൂ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group