ജീവകാരുണ്യ പ്രവർത്തനങ്ങൾ വാണിജ്യ പ്രവർത്തനങ്ങളാക്കരുത്: ഫ്രാൻസിസ് മാർപാപ്പ

സമൂഹത്തിന് ആവശ്യമായ സന്നദ്ധ പ്രവർത്തനങ്ങളെ വാണിജ്യ പ്രവർത്തനങ്ങളാക്കി മാറ്റരുതെന്നു മുന്നറിയിപ്പു നൽകി ഫ്രാൻസിസ് മാർപാപ്പ. ഊലാൻബത്താറിലെ “കാരുണ്യ ഭവനം ഉദ്ഘാടനത്തിന് നൽകിയ സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം.

സന്നദ്ധപ്രവർത്തകരുടെ സംഭാവന ഒഴിച്ചുകൂടാൻ ആവാത്തതാണ്. ഉദാരവും നിസ്വാർത്ഥസേവനം ആവശ്യമുള്ളവർക്ക് സൗജന്യമായി നൽകുവാൻ ജനങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. സാമ്പത്തിക പ്രതിഫലനത്തെ കുറിച്ചോ വ്യക്തിപരമായ നേട്ടത്തെ കുറിച്ചോ ഉള്ള ആശങ്ക കൊണ്ടല്ല മറിച്ച്, അവരുടെ അയൽക്കാരോടുള്ള ശുദ്ധമായ സ്നേഹം കൊണ്ടാണ് സന്നദ്ധപ്രവർത്തകർ അവരുടെ സേവനം തുടരേണ്ടത്. പാപ്പാ പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group