റവ. ഡോ. അഗസ്റ്റിന് പായിക്കാട്ട് ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ പുതിയ സുപ്പീരിയര്‍ ജനറലായി നിയമിതനായി.
റവ. ഡോ. ജോസഫ് കോണിക്കല്‍ – വികാര്‍ ജനറല്‍, പ്രേഷിത പ്രവര്‍ത്തനം, റവ. ഡോ. സ്കറിയ കുന്നേല്‍-ദിവ്യകാരുണ്യ പ്രേഷിതത്വം, റവ. ഡോ. ജോസഫ് പാണ്ടിയപ്പള്ളില്‍ - സാമൂഹ്യപ്രവര്‍ത്തനം, ഫാ. തോമസ് പോള്‍ ഇളയിടത്തുമഠത്തില്‍ - ധനകാര്യം, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവര്‍ കൗണ്‍സിലര്‍മാരായും നിയമിതരായി. ആലുവ ചുണങ്ങംവേലിയിലുള്ള ജനറലേറ്റില്‍ പൊന്തിഫിക്കല്‍ ഡലഗേറ്റ് മാര്‍ തോമസ് ഇലവനാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സംഘത്തിലാണ് പുതിയ നിയമനങ്ങള്‍ നടന്നത്.
ബംഗളൂരുവിലെ ജീവാലയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി പഠന കേന്ദ്രത്തിലെ ഡീന്‍ ഓഫ് സ്റ്റഡീസ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു റവ. ഡോ. അഗസ്റ്റിന് പായിക്കാട്ട്. എംസിബിഎസ് സിയോണ്‍ പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യാളായും ജീവാലയയിലെ റെക്ടറായും സേവനമനുഷ്ഠിച്ചു. തലശ്ശേരി അതിരൂപതയിലെ പുളിങ്ങോം ഇടവകാംഗമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group