വരാപ്പുഴ അതിരൂപതയുടെ സഹായ മെത്രാനായി റവ. ഡോ. ആന്റണി വാലുങ്കലിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആണ് പുതിയ നിയമനം വായിച്ചത്. പ്രഖ്യാപന ശേഷം റവ. ഡോ. ആന്റണി വാലുങ്കലിനെ ആർച്ചു ബിഷപ്പ് സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.
വല്ലാർപാടം തീർഥാടന കേന്ദ്രത്തിന്റെ റെക്ടർ ആയി സേവനം ചെയ്തു വരവേ ആണ് പുതിയ നിയമനം. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ ഇൻസ്റ്റിട്യൂട്ടിൽ പ്രൊഫസർ, കർമ്മലഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലെ ആധ്യാത്മിക ഗുരു, കാക്കനാട് ജോൺ പോൾ ഭവൻ മൈനർ സെമിനാരി റെക്ടർ, കളമശേരി സെന്റ് ജോസഫ് മൈനർ സെമിനാരി വൈസ് റെക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് റവ. ഡോ. ആന്റണി വാലുങ്കൽ.
വരാപ്പുഴ അതിരൂപത ഏരൂർ സെന്റ് ജോർജ് ഇടവക വാലുങ്കൽ പരേതരായ മൈക്കിൽ- ഫിലോമിന ദമ്പതികളുടെ മകനാണ് ഡോ. ആൻ്റണി വാലുങ്കൽ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group