സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങാന്‍ സാധ്യത. സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധം തുടരുകയാണ്.
ടെസ്റ്റ് പരിഷ്ക്കാരങ്ങള്‍ക്കെതിരെയാണ് ഐഎന്‍ടിയുസിയും സ്വതന്ത്ര സംഘടനകളുടെയും സമരം.
ഇന്നലെ മിക്കയിടങ്ങളിലും ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ സമരം നടന്നിരുന്നു. മറ്റ് സംഘടനകള്‍ സമരം ശക്തമാക്കിയത് സിഐടിയുവിനെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
പ്രതിദിന ലൈസന്‍സുകളുടെ എണ്ണം നാല്പതിലും കൂട്ടണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം പൊലീസിന്റെ സഹായത്തോടെ പുതിയ പരിഷ്കാര പ്രകാരം തന്നെ ടെസ്റ്റ് നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും ഇക്കാര്യത്തില്‍ നിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m