ലഹരിക്കെതിരെയും ലഹരി മാഫിയയ്ക്കെതിരെയും ശക്തമായി പ്രതിരോധിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ.
മയക്കുമരുന്ന് വ്യാപനത്തിനെതിരെ നിസംഗത പുലര്‍ത്തുന്ന ഭരണകൂട നയങ്ങളാണ് നിയമ സംവിധാനങ്ങളെ പോലും വെല്ലുവിളിക്കാന്‍ ലഹരി മാഫിയായ്ക്ക് കരുത്ത് നല്‍കിയതെന്നും കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ പ്രസ്താവനയില്‍ പ്രതിപാദിച്ചു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളെപ്പോലും ലഹരിയുടെ ഇരകളും കടത്തുകാരുമാക്കി ഭാവിതലമുറയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ലഹരി മാഫിയക്ക് എതിരെയുളള പ്രതിരോധ നടപടികള്‍ കര്‍ശനമാക്കണമെന്ന് കൊല്ലം രൂപതാ കെസിബിസി മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. ലഹരിവിരുദ്ധ പ്രചാരണം നടത്തിയിട്ടും പുതുതലമുറയുടെ ലഹരി ഉപയോഗം സംബന്ധിച്ച് പുറത്തു വരുന്ന വാര്‍ത്തകള്‍ ഏറെ ആശങ്കാജനകമാണ്. സമഗ്രമായ നിയമ നിര്‍മ്മാണം നടത്തി പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ച് ഭീകരശക്തിയായി മാറിയിരിക്കുന്ന ലഹരി മാഫിയായെ അമര്‍ച്ച ചെയ്യണം. മദ്യലഹരിയെ അതിരുവിട്ട് പ്രോത്സാഹിപ്പിക്കുയും മയക്കുമരുന്നു വ്യാപനത്തിനെതിരെ നിസംഗത പുലര്‍ത്തുകയും ചെയ്ത ഭരണകൂട നയങ്ങളാണ് നിയമ സംവിധാനങ്ങളെ പോലും വെല്ലുവിളിക്കാന്‍ ലഹരി മാഫിയായ്ക്ക് കരുത്ത് നല്‍കിയതെന്ന് സമിതി കുറ്റപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group