കേരളത്തിൽ വേള്‍ഡ് കപ്പ് രാത്രികളെ ലക്ഷ്യമിട്ട് ലഹരി മാഫിയകള്‍ ശക്തമാകുന്നു

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ ആരാധകര്‍ ഉള്ള സ്ഥലങ്ങളില്‍ ഒന്നാണ് കേരളം. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും കാണാത്ത വിധത്തില്‍ ഫുട്‌ബോള്‍ ഭ്രാന്ത് പിടികൂടിയിരിക്കുകയാണ് കേരളത്തിലെ യുവജനങ്ങളേയും കുട്ടികളേയും. അതിനിടയില്‍ ഇത് തങ്ങള്‍ക്ക് ചാകര കൊയ്ത്തിന് പറ്റിയ സമയമാണ് എന്ന തിരിച്ചറിവില്‍ കോടികളുടെ ബിസിനസ്സ് ലക്ഷ്യമിട്ട് തന്ത്രങ്ങള്‍ മെനയുകയാണ് കേരളത്തിലെ ലഹരി മാഫിയ സംഘങ്ങള്‍.

വേള്‍ഡ് കപ്പ് ആരംഭിച്ചതോടു കൂടി ഒട്ടു മിക്ക സ്ഥലങ്ങളിലും ഫാന്‍ പാര്‍ക്ക് എന്ന പേരില്‍ വലിയ സ്‌ക്രീനുകള്‍ ഒരുക്കി ഫുട്‌ബോള്‍ മാച്ചുകള്‍ ഒരു തിയറ്ററിന്റെ അന്തരീക്ഷത്തില്‍ കാണാന്‍ സൗകര്യങ്ങള്‍ ഒരുക്കപ്പെട്ടിരിക്കുന്നു. ഇവിടങ്ങളിലേക്ക് രാത്രികളില്‍ കളി കാണാനെത്തുന്ന യുവതീ യുവാക്കളേയും കുട്ടികളേയും ഇവിടുത്തെ ലഹരി മാഫിയകള്‍ ലക്ഷ്യമിടുന്നുണ്ട് എന്ന വിവരങ്ങള്‍ ആണ് പുറത്തു വരുന്നത്.

വേള്‍ഡ് കപ്പ് കാണാന്‍ എന്ന പേരില്‍ രാത്രികളില്‍ പുറത്ത് വരുന്ന കുട്ടികളെ ലക്ഷ്യമിട്ട് കഞ്ചാവും മറ്റു രാസ ലഹരികളുമായി വന്‍ സംഘങ്ങള്‍ തന്നെ നഗരങ്ങളില്‍ ഒരുങ്ങിയിരുപ്പുണ്ട് എന്നാണ് ലഭ്യമായ വിവരം. അതിനാല്‍ വേള്‍ഡ് കപ്പ് നടക്കുന്ന ഈ വേളയില്‍ നമ്മുടെ യുവതീ യുവാക്കളേയും കുട്ടികളേയും കുറിച്ച് നാം അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ഇത്തരം അപകടങ്ങള്‍ തിരിച്ചറിഞ്ഞ് കുട്ടികൾ ഒറ്റയ്ക്ക് രാത്രി ഇത്തരം പ്രദര്‍ശനങ്ങള്‍ നടക്കുന്നിടത്തേക്ക് പോകുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. കുട്ടികളെ ബിഗ് സ്‌ക്രീനില്‍ കളി കാണാന്‍ വിടുന്നെങ്കില്‍ മാതാപിതാക്കളോ മുതിര്‍ന്നവരൊ അനുഗമിക്കുക.

ഇപ്പോള്‍ വേണ്ടത്ര ജാഗ്രത നമ്മളും നിയമപാലകരും എടുത്തില്ലെങ്കില്‍ വേള്‍ഡ് കപ്പ് കഴിയുമ്പോഴേക്കും വലിയൊരു വിഭാഗം യുവതീ യുവാക്കളും കുട്ടികളും മദ്യത്തിനും മറ്റു ലഹരി വസ്തുക്കള്‍ക്കും അടിമകള്‍ ആകും എന്ന കാര്യം ഉറപ്പാണ്. ഇപ്പോള്‍ തന്നെ കേരളത്തിലെ വലിയൊരു ശതമാനം യുവതീ യുവാക്കളും കുട്ടികളും ലഹരികള്‍ക്ക് അടിമകള്‍ ആണ് എന്നത് ഒരു പച്ച പരമാര്‍ത്ഥമാണ്. അതിനാല്‍ ഈ വേള്‍ഡ് കപ്പ് വേളയില്‍ കേരളം അതീവ ജാഗ്രത പാലിച്ചെങ്കില്‍ ലഹരിക്ക് അടിമകള്‍ ആയവരുടെ സംഖ്യ അനേക മടങ്ങ് വര്‍ദ്ധിച്ചേക്കാം. പോലീസ് അടക്കമുള്ള നിയമപാലകരുടെ ശ്രദ്ധ ഈ വിഷയത്തില്‍ അടിയന്തിരമായി പതിയേണ്ടിയിരിക്കുന്നു. ഒപ്പം ഓരോ കുടുംബവും ഈ കാലഘട്ടത്തില്‍ അവരുടെ മക്കളെ കുറിച്ച് അതീവ ജാഗ്രത പുലര്‍ത്തട്ടെ. അല്ലെങ്കില്‍ പകല്‍ വിദ്യാലയങ്ങളില്‍ ലഹരിക്ക് എതിരെ ഉള്ള ഗവണ്‍മെന്റിന്റെ പ്രചാരണ ഗോളടിച്ചവര്‍ വൈകുന്നേരം ഗോളടി കണ്ട് ലഹരികള്‍ക്ക് അടിമകള്‍ ആയി മാറും. മറക്കരുതെ…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group