ഫ്രാൻസിസ് പാപ്പായ്ക്ക് നേരിയ പനി അനുഭവപ്പെട്ടതിനാൽ, ലക്സംബർഗിലേക്കും ബെൽജിയത്തിലേക്കും അടുത്ത ദിവസങ്ങളിലെ യാത്രയിൽ മുൻകരുതൽ എന്ന നിലയിൽ, സെപ്റ്റംബർ മാസം ഇരുപത്തിമൂന്നാം തീയതിയിലെ കൂടിക്കാഴ്ച്ചകൾ ഉൾപ്പെടെയുള്ള പരിപാടികൾ ഒഴിവാക്കിയതായി വത്തിക്കാൻ വാർത്താകാര്യാലയം മാധ്യമപ്രവർത്തകരുമായി നടത്തിയ ആശയവിനിമയ അവസരത്തിൽ അറിയിച്ചു.
തെക്കുകിഴക്കൻ ഏഷ്യയിലേക്കും ഓഷ്യാനിയയിലേക്കുമുള്ള യാത്ര കഴിഞ്ഞ് ഏതാനും ആഴ്‌ചകൾക്കുശേഷം, അടുത്ത സെപ്‌റ്റംബർ 26 മുതൽ 29 വരെയാണ് ലക്‌സംബർഗിലേക്കും ബെൽജിയത്തിലേക്കുമുള്ള ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയാറാമത് അപ്പസ്തോലിക യാത്ര.
അപ്പസ്തോലിക യാത്രയിൽ, ബ്രസൽസിൽ ബെൽജിയം രാജാവിനെയും പുരാതന ലൂവെയ്ൻ സർവകലാശാലയിലെ സമൂഹത്തെയും പാപ്പാ സന്ദർശിക്കും. ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് യാത്രയെങ്കിലും,തിരക്കിട്ട സന്ദർശനങ്ങൾക്കു വേണ്ടിയാണ് ഫ്രാൻസിസ് പാപ്പാ ഒരുങ്ങുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m