വി.തോമാശ്ലീഹയുടെ രക്തസാക്ഷിത്വത്തിന്റെ 1950-മത്തെ വാർഷികം ആഘോഷിക്കുന്ന പുണ്യദിനമായ ജൂലൈ 3 പ്രവർത്തി ദിവസമായി പ്രഖ്യാപിച്ചു കൊണ്ടുള്ള കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് ക്രൈസ്തവർക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് സീറോ മലബാർ സഭാ അൽമായ ഫോറം.
ഇന്ത്യയിലെ മാർത്തോമാ നസ്രാണികളുടെ ഇടയിൽ വലിയ പ്രാധാന്യമുള്ള ഈ തിരുനാൾ പരമ്പരാഗതമായി ജൂലൈ 3-നാണ് ആഘോഷിക്കുന്നത്.കേരളത്തിലെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും, വിദ്യാലയങ്ങളിലും, ആശുപത്രികളിലും ലക്ഷക്കണക്കിന് സീറോ മലബാർ സഭാ വിശ്വാസികൾ പ്രവർത്തിക്കുന്നുണ്ട്.ഈ വർഷം ഞായറാഴ്ചയാണ് ഈ പുണ്യദിനം ആഗതമാകുന്നത്. പൊതുമരാമത്ത് വകുപ്പ് ഭരണ വിഭാഗം ചീഫ് എഞ്ചിനീയര്‍ ജൂണ്‍ 29 നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ ജീവനക്കാരും നിർബന്ധമായി വരണമെന്ന തരത്തിലാണ് ഉത്തരവ്.
ദുക്‌റാനയോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും ജൂലൈ മൂന്നിന് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ദിവ്യ ബലിയുമുണ്ട്. ഈ ദിവസത്തിന്റെ പ്രാധാന്യം മനസിലാക്കാതെയുള്ള ഉത്തരവ് ക്രൈസ്തവരോടുള്ള കടുത്ത അവഗണനയാണ്. വകുപ്പിലെ ക്രൈസ്തവ ജീവനക്കാരിൽ പലരും മേലധികാരികളെ പ്രതിഷേധം അറിയിച്ചിട്ടും അറിയാത്ത ഭാവം നടിക്കുന്നത് തികച്ചും അപലപനീയമാണ്.
പൊതുമരാമത്ത് വകുപ്പിന്റെ ഇത്തരം നടപടികളെ കഠിനമായി അപലപിക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ഈ നടപടി ക്രൈസ്തവ സമൂഹത്തെ ഏറെ ദുഃഖിപ്പിക്കുന്നു. മറ്റൊരു വകുപ്പിലും ഇത്തരം സമാനമായ നിർദ്ദേശമില്ലാതിരിക്കെ ക്രൈസ്തവ വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള നടപടികളിൽ ദുരൂഹത കാണുന്നു. ജൂലൈ മൂന്ന് പ്രവർത്തി ദിനമാക്കുന്ന ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും സീറോ മലബാർ സഭാ അൽമായ ഫോറം ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group